മാളവിക മോഹനന്‍, മാത്യൂ  തോമസ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റി എന്ന മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നറിക്കൊണ്ടിരിക്കെ, ചിത്രത്തിന്റെ സക്‌സസ് ട്രെയിലര്‍ പുറത്തുവിട്ടുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍.

To advertise here,

നവാഗതനായ ആല്‍ബിന്‍ ഹെന്റി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ബെന്യാമിന്‍, ഇന്ദു ഗോപന്‍ എന്നീ രണ്ട് പ്രശസ്ത എഴുത്തുകാര്‍ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 

 ഭീഷ്മ പര്‍വം പ്രേമം ആനന്ദം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകന്‍.

ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.ചിത്രം മികച്ച പ്രതികരണങ്ങളിലൂടെ മുന്നേറുകയാണ്.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങള്‍  ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റര്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. പബ്ലിസിറ്റി ഡിസൈനര്‍  ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്.മാര്‍ക്കറ്റിങ് - ഹുവൈസ് മാക്‌സോ.