മാത്യൂ തോമസ്, മാളവിക മോഹൻ ചിത്രം ക്രിസ്റ്റിയുടെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 14 ന്.  തിരുവനന്തപുരം ലുലു മാളിൽ വെച്ച് വൈകീട്ട് 6:30 നാണ് ചടങ്ങുകൾ. തുടർന്ന് തൈക്കുടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന കൺസർട്ടും വേദിയിൽ അരങ്ങേറും. സൗജന്യമാണ് പ്രവേശനം.

To advertise here,

ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ രണ്ടു വീഡിയോ സോങ്ങുകൾക്കും ട്രെയിലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. 

നവാഗതനായ ആൽവിൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17-നാണ് പുറത്തിറങ്ങുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിലുണ്ട്.
 
ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിങ്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ -ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ. -വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് -ഹുവൈസ് മാക്സോ.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ 17ന്  പ്രദർശനത്തിനെത്തുന്നു.