ഇന്ത്യ-പാക് സംഘർഷത്തിന് ആഴ്ചകൾക്ക് ശേഷം പാകിസ്താൻ സേനാമേധാവി ജനറൽ അസിം മുനീറിന് വൈറ്റ് ഹൗസിൽ ഉച്ചവിരുന്നു നൽകിയ സംഭവമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയം. പാകിസ്താനും ഇറാനും തമ്മിലുള്ള അടുത്ത ബന്ധവും ഇപ്പോഴത്തെ ഈ ഉച്ചവിരുന്ന് വലിയ മാധ്യമശ്രദ്ധ നേടുന്നതിന് കാരണമായി.
എന്നാൽ, സംഭവത്തിന് പിന്നാലെ ഇപ്പോൾ പലവിധ മീമുകളാലും ട്രോളുകളാലും നിറഞ്ഞിരിക്കുകയാണ് അസിം മുനീറും പ്രസിഡന്റ് ട്രംപും. സമയം വരുമ്പോൾ ഇറാനെ പിന്നിൽ നിന്ന് കുത്താൻ വേണ്ടിയാണ് മുനീറിന് ട്രംപ് സൗജന്യ ഭക്ഷണം നൽകിയത് എന്നാണ് ഒരു ഉപയോക്താവ് എക്സിൽ കുറിച്ചത്. 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ ക്ഷണിക്കാതെ വിരുന്നിനെത്തി ഭക്ഷണം കഴിക്കുന്ന കേന്ദ്രകഥാപാത്രങ്ങളെ വെച്ചുള്ള മീമും വലിയ തോതിൽ പ്രചാരംനേടി. ട്രംപിന്റേയും അസിം മുനീറിന്റേയും ഉച്ചഭക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ മീം പ്രചരിക്കുന്നത്.
അതേസമയം, ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായായി മേയ് എഴുമുതൽ 10വരെ ഇന്ത്യ പാകിസ്താനിൽ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയിരുന്നു. അതിനുശേഷം പാക് ഭീകരത തുറന്നുകാട്ടാൻ ഇന്ത്യൻ പ്രതിനിധിസംഘം യുഎസ് സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വൈറ്റ് ഹൗസ് അസിം മുനീറിനെ ക്ഷണിച്ചത്.
Content Highlights: Social media buzzes over Trump`s White House lunch with Pakistan`s Gen. Munir
Published: 19 Jun 2025, 07:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented