ചണ്ഡീഗഢ്: റോഡരികില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങി ആവശ്യക്കാരായ കുട്ടികള്‍ക്ക് വിതരണം ചെയ്ത പഞ്ചാബ് പോലീസിന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പ്രശംസ. രാജ്യം മുഴുവന്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തിലാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടായത്.

To advertise here,

മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ രണ്ട് മാസ്‌ക് ധരിച്ച് പോലീസുകാര്‍ ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി കോളിഫ്‌ളവര്‍ പോലുള്ള പച്ചക്കറി സാധനങ്ങള്‍ വാങ്ങുന്നതും കൈകള്‍ അണുവിമുക്തമാക്കി അവയെല്ലാം തൊടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പച്ചക്കറികള്‍ ജീപ്പില്‍ കയറ്റിയ ശേഷം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടുകാര്‍ക്കും കുട്ടികൾക്കും മറ്റും വിതരണം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

വെല്‍ഡൺ പഞ്ചാബ് പോലീസ് എന്ന് ട്വിറ്ററില്‍ കുറിച്ചു കൊണ്ടാണ് അമരീന്ദര്‍ സിങ് വീഡിയോ പങ്കുവെച്ചത്.

content highlights: Police Hand Out Vegetables Amid Coronavirus lockdown