രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഗതി-വിഗതികള്‍ നിര്‍ണ്ണയിക്കുന്ന വോട്ടു മൂല്യം | ഭാഗം 2


ഡോ.ജെ. രത്‌നകുമാര്‍, ഡോ.കെ.പി. വിപിന്‍ ചന്ദ്രന്‍2022-ലെ ഇലക്ട്റല്‍ കോളേജിന്റെ ആകെ വോട്ട്മൂല്യം ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുളള ഏറ്റവും പ്രായോഗികമായ വോട്ട് മൂല്യമായി കണക്കാക്കാം. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്ന വോട്ട് മൂല്യവുമായി ഇതിന് 16,69,564 വോട്ട് മൂല്യത്തിന്റെ വ്യതിയാനം ദൃശ്യമാണ്

രാഷ്ട്രപതിഭവൻ| Photo: Mathrubhumi

നപ്രതിനിധികളെ ആധാരമാക്കിയുള്ള ഇലക്ടറല്‍ കോളേജിന്റെ വോട്ടുമൂല്യമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഗതി-വിഗതികള്‍ നിര്‍ണ്ണയിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 1977-ല്‍ 4896 അംഗങ്ങളാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുവാനുള്ള ഇലക്ടറല്‍ കോളേജില്‍ ഉള്ളത്. ഇതില്‍ ലോകസഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 233 അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ 4120 അംഗങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. ലോക്സഭയിലെ ആകെ പ്രതിനിധികളുടെ വോട്ടുമൂല്യമായ 5,49,408ഉം, സംസ്ഥാന നിയമസഭകളിലെ സാമാജികരുടെ വോട്ടുമൂല്യമായ 5,49,474 ഉം കൂടി കൂട്ടുമ്പോള്‍ ഇലക്ടറല്‍ കോളേജിന്റെ ആകെ വോട്ടുമൂല്യം 10,98,882(10.98 ലക്ഷം) ആയി മാറും.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ കാണാപ്പുറങ്ങള്‍ | ഭാഗം 1......

പ്രാതിനിധ്യ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാതെ വരുകയോ അല്ലെങ്കില്‍ ജനപ്രധിനിധികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോ ആയ സാഹചര്യമുണ്ടായാല്‍ ഇലക്ട്റല്‍ കോളേജിന്റെ ആകെ വോട്ടുമൂല്യത്തില്‍ വ്യതിയാനങ്ങള്‍ വരാം. സാമാജികര്‍ മരണപ്പെട്ട സാഹചര്യമാണ് ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂല്യത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുള്ള മറ്റൊരു കാരണം. ഉദാഹരണമായി 1970 കളില്‍ മുതല്‍ നടന്ന ഒരു രാഷ്ട്രപതി തിരഞ്ഞടുപ്പിലും ഇലക്ട്റല്‍ കോളേജിന്റെ ഏറ്റവും ഉയര്‍ന്ന വോട്ടുമൂല്യമായ 10,98,882 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തിയിട്ടില്ല. ഇന്ത്യയിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചരിത്രം പരിശോധിച്ചാൽ ലഭിക്കുന്ന ചിത്രവും ഇതില്‍ നിന്ന് വിഭിന്നമല്ല. 2017-ല്‍ ഇപ്പോഴത്തെ രാഷ്ട്രപതിയായ രാംനാഥ് കോവിന്ദ് മത്സരിക്കുമ്പോള്‍ ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂല്യം 10,69,358 ആയിരുന്നു. ഇത്തവണ ജമ്മു-കാശ്മീര്‍ നിയമസഭ നിലവില്ലാത്തതിനാല്‍ വോട്ടുമൂല്യത്തില്‍ 12,472 ന്റെ കുറവ് വരുകയും ആകെ വോട്ടുമൂല്യം 10,86,431 ആയിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു-കാശ്മീര്‍ നിയമസഭയുടെ വോട്ടുമൂല്യം കുറഞ്ഞെങ്കില്‍ കൂടി കഴിഞ്ഞ തവണയെക്കാള്‍ ഇത്തവണ ഇലക്ട്റല്‍ കോളേജിന്റെ ആകെ വോട്ടുമൂല്യം ഉയര്‍ന്നു എന്നതും ശ്രദ്ധേയമാണ്.

Also Read

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ കാണാപ്പുറങ്ങൾ ...

രാജ്യത്തെ ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂല്യം പുനര്‍ഃനിര്‍ണ്ണയിക്കാനൊരു ശ്രമമാണിവിടെ നടത്തിയിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, രാജ്യത്തെ ജനസംഖ്യയിലുണ്ടായ വളര്‍ച്ച ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂല്യത്തില്‍ പ്രതിഫലിപ്പിക്കുകയാണിവിടെ. പട്ടിക 1-ല്‍ ഇതുവരെ തിരഞ്ഞെടുക്കപെട്ട വര്‍ഷങ്ങളിലെ രാഷ്ട്രപതി തിരഞ്ഞടുപ്പിലെ വോട്ടുമൂല്യം നിര്‍ണ്ണയിച്ചിരിക്കുന്നു. ഇവിടെ 1971 കനേഷുമാരി വര്‍ഷവും, ശേഷമുള്ളത് (2002-2017) രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്ന വര്‍ഷങ്ങളെയും സൂചിപ്പിക്കുന്നു. എന്നാല്‍, ഇവിടെ നല്‍കിയിരിക്കുന്ന പട്ടികകളില്‍(1 & 2) രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ സംസ്ഥാനങ്ങളിലെ വോട്ട് മൂല്യം ഭാഗികമായി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. ശരിയായ വോട്ട്മൂല്യം കണക്കാക്കാനായി ജനസംഖ്യയ്ക്ക് ആനുപാതികമായി ജനപ്രതിനിധികളുടെ അംഗസംഖ്യയിലും വ്യതിയാനം അനിവാര്യമാണ്. പക്ഷെ, 1977 ന് ശേഷം ജനപ്രതിനിധികളുടെ എണ്ണം ജനസംഖ്യയ്ക്ക് ആനുപാതികമായി മാറാത്തതും, അങ്ങനെ ആവശ്യമായിരുന്ന മാറ്റത്തിന്റെ ദിശ ആധുനിക രാഷ്ട്രമീമാംസ പണ്ഡിതര്‍ക്കോ (political scientists) സാംഖിക വിദഗ്ധര്‍ക്കോ (statisticians) ഇതുവരെ ശരിയായി പ്രവചിക്കാന്‍ സാധിച്ചിട്ടില്ല. ആയതിനാല്‍, സംസ്ഥാനങ്ങളുടെ ജനസംഖ്യയിലുള്ള മാറ്റത്തിന്റെ പ്രതിഫലനം മാത്രമേ ഇവിടെ തിട്ടപ്പെടുത്തിയിട്ടുളളൂ എന്നത് ഈ ഉദ്യമത്തിന്റെ ന്യൂനതയായി നിലനില്‍ക്കുന്നു.

പട്ടിക1: സംസ്ഥാനങ്ങളിലെകഴിഞ്ഞരാഷ്ട്രപതിതിരഞ്ഞെടുപ്പുകളിൽഇലക്ട്‌റൽകോളേജിന്റെപ്രവചിച്ചവോട്ടുമൂല്യം(1971-2017)

സംസ്ഥാനങ്ങൾ

1971

2002

2007

2012

2017

വളർച്ച(%) (1971-2017)

ആന്ധ്രപ്രദേശ്

86573

157987

169192

106757

112570

30.03

അസ്സം

29955

55440

60172

64811

68951

130.18

ബീഹാർ

111103

160653

177755

194292

208198

87.39

ഛത്തീസ്‌ഗഡ്

-

42889

47117

51252

54893

-

ഗുജറാത്ത്

52247

101561

110774

119864

128159

145.29

ഹരിയാന

20256

41800

45659

49494

53108

162.18

ജമ്മു-കശ്മീർ

11917

23873

26242

28463

30024

151.94

ജാർഖണ്ഡ്

-

54530

59891

65122

69706

-

കർണ്ണാടക

57769

107635

116437

125005

132270

128.96

കേരളം

41787

71119

75294

79501

83601

100.06

മധ്യപ്രദേശ്

80344

115536

126355

137025

146827

82.75

മഹാരാഷ്ട്ര

97132

188811

204398

219646

232972

139.85

എൻ.സി.ടി ഡെൽഹി

11366

27634

30273

32777

34658

204.93

ഒഡീഷ

43845

79141

85352

91373

96402

119.87

പഞ്ചാബ്

28151

51677

55710

59700

63371

125.11

രാജസ്ഥാൻ

49856

104926

115042

125024

134194

169.16

തമിഴ്‌നാട്

82809

140273

151812

162813

171173

106.71

തെലങ്കാന

-

-

-

73458

77463

-

ഉത്തർപ്രദേശ്

175212

319298

349093

378452

405473

131.42

പശ്ചിമ ബംഗാൾ

85192

159528

171864

183741

193362

126.97

ആകെവോട്ടു മൂല്യം

1096390

2093659

2275573

2453535

2610097

138.06

ഒരുഎം.പിയുടെവോട്ടുമൂല്യം*

702

1349

1466

1581

1682

139.60


കുറിപ്പ്:*1977 ലെ വോട്ടുമൂല്യം. 1971-ലെ ജനസംഖ്യ സെന്‍സസ് അടിസ്ഥാനമാക്കിയും, 2002,2007 വര്‍ഷങ്ങളിലെ ജനസംഖ്യ ഇന്റര്‍ പോലേഷന്‍ രീതിയിലും, 2012,2017 വര്‍ഷങ്ങളിലെ ജനസംഖ്യാ ലേഖകരുടെ ജനസംഖ്യാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ജനസംഖ്യാ കണക്കുകള്‍ പ്രവചിക്കാത്തതിനാല്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, പോണ്ടിച്ചേരി എന്നീ ഭരണപ്രദേശങ്ങളുടെ വോട്ടുമൂല്യം ലഭ്യമാക്കിയിട്ടില്ല.

2011ലെ സെന്‍സസില്‍ ശേഖരിച്ച വയസ്സ്-ലിംഗ ജനസംഖ്യാ വിതരണ കണക്കുകള്‍ ആസ്പദമാക്കി ലേഖകര്‍ തയ്യാറാക്കിയ ജനസംഖ്യ പ്രൊജക്ഷന്‍ 2017 വരെയുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലെ ഇലക്ട്റല്‍ കോളേജിന്റെ വോട്ട്മൂല്യം തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നു. 1971 സെന്‍സസ് അടിസ്ഥാനമാക്കിയ ജനസംഖ്യാ കണക്കുകളും, സംസ്ഥാനങ്ങളുടെ പ്രാതിനിധ്യവും കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്റല്‍ കോളേജിന്റെ യത്ഥാര്‍ത്ഥ വോട്ടുമൂല്യത്തില്‍ സൃഷ്ട്ടിച്ച ഇടിവ് പരിശോധിക്കുകയാണിവിടെ. അതായത്, 1971 ലെ സെന്‍സസ് ആസ്പദമാക്കിയ വോട്ടുമൂല്യം 2017 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചാല്‍ ഉണ്ടാകേണ്ടിയിരുന്ന വ്യതിയാനം പട്ടികയില്‍ നിന്ന് സ്പഷ്ടമാകുന്നതാണ്. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവ് മാത്രം പരിഗണിച്ചാല്‍, ഇലക്ട്റല്‍ കോളേജിന്റെ ഇപ്പോഴത്തെ വോട്ടുമൂല്യമായ 10 ലക്ഷത്തില്‍ നിന്ന് 140 ശതമാനത്തോളം വര്‍ദ്ധിച്ച് 26 ലക്ഷത്തിലേക്ക് എത്തിച്ചേരുമായിരുന്നു. സംസ്ഥാന തലത്തിലുള്ള ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂല്യം പരിശോധിച്ചാല്‍, ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കൂടിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വോട്ടുമൂല്യത്തിലുള്ള വര്‍ദ്ധനവ് ജനസംഖ്യ വളര്‍ച്ച കുറഞ്ഞ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ കൂടുതലായിരിക്കും എന്ന വസ്തുത പട്ടിക അടിവരയിടുന്നു. വലിയ സംസ്ഥാനങ്ങളുടെ വിഭജനം അവരുടെ വോട്ടുമൂല്യത്തില്‍ ഇടിവ് വരുത്തുന്നതും പട്ടികയില്‍ നിന്ന് വ്യക്തമാണ്.

ഇലക്ട്റല്‍ കോളേജുകളുടെ ഭാവി വോട്ടുമൂല്യങ്ങള്‍ (2022-2049)

2022-ലേത് ഉള്‍പ്പെടെ ഭാവിയില്‍ നടക്കാന്‍ പോകുന്ന ആറ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഇലക്ട്റല്‍ കോളേജിന്റെ പ്രവചിച്ച വോട്ടു മൂല്യം പട്ടിക 2-ല്‍ നല്കിയിരിക്കുന്നു. ഇതിനായി പട്ടിക 1-ല്‍ നല്കിയതുപോലെ, 2011 ലെ ജനസംഖ്യകണക്കുകള്‍ 2047 വരെ പ്രവചിച്ചിരുന്നു. 2026-നു ശേഷവും പ്രതിനിധ്യത്തില്‍ തല്‍സ്ഥിതി തുടരുമെന്ന അനുമാനത്തിലാണ് പട്ടിക 2 തയ്യാറാക്കിയിരിക്കുന്നത്. പട്ടിക 1-ല്‍ സൂചിപ്പിച്ചതില്‍ നിന്ന് 5 വര്‍ഷത്തിനുള്ളില്‍ ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂല്യത്തിലുണ്ടാകുന്ന ശരാശരി വര്‍ദ്ധനവ് 1,64,533 ആണ്. പട്ടിക 2 പ്രകാരം ഇലക്ട്റല്‍ കോളേജിന്റെ കണക്കാക്കിയ വോട്ടുമൂല്യം അടുത്ത കാല്‍ നൂറ്റാണ്ടില്‍ 27 ലക്ഷത്തില്‍ നിന്ന് 32 ലക്ഷത്തിലേക്ക് ഉയരാം. അങ്ങനെയെങ്കില്‍, 5 വര്‍ഷത്തിനുള്ളില്‍ വോട്ടുമൂല്യത്തിലുണ്ടാകുന്ന ശരാശരി വര്‍ദ്ധനവ് ഏകദേശം നേര്‍പകുതിയായി കുറഞ്ഞ് 86067 ലേക്ക് എത്തുമെന്ന് അനുമാനിക്കുന്നു. ജനസംഖ്യാ പരിവര്‍ത്തനം മൂലം ജനസംഖ്യാ വളര്‍ച്ചയിലുണ്ടാകുന്ന കുറവ് ഭാവിയില്‍ ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമുല്യത്തിന്റെ വളര്‍ച്ചയിലുണ്ടാകുന്ന കുറവ് പട്ടികയില്‍ നിന്ന് വ്യക്തമാണ്.

പട്ടിക2: സംസ്ഥാനങ്ങളിലെഇലക്ട്‌റൽകോളേജിന്റെഭാവിവോട്ടുമൂല്യo (2022-2047)

സംസ്ഥാനങ്ങൾ

2022

2027

2032

2037

2042

2047

വളർച്ച(%) (2022-2047)

ആന്ധ്രപ്രദേശ്

117673

121958

125382

127786

129372

130154

10.61

ആസ്സാം

72888

76400

79390

81762

83552

84807

16.35

ബീഹാർ

221670

234733

246327

255387

262327

267556

20.70

ഛത്തീസ്‌ഗഡ്

58268

61219

63717

65728

67393

68704

17.91

ഗുജറാത്ത്

135805

142577

148323

152966

156620

159309

17.31

ഹരിയാന

56408

59264

61699

63735

65459

66791

18.41

ജമ്മു-കശ്മീർ

31488

32834

34019

34917

35503

35793

13.67

ജാർഖണ്ഡ്

74117

78191

81763

84630

86855

88570

19.50

കർണ്ണാടക

138662

144070

148410

151614

153892

155173

11.91

കേരളം

87198

90201

92559

94088

94977

95290

9.28

മധ്യപ്രദേശ്

156120

164336

171127

176541

180923

184343

18.08

മഹാരാഷ്ട്ര

244923

254997

263325

269756

274485

277424

13.27

എൻ.സി.ടി ഡെൽഹി

36349

37781

38918

39727

40245

40473

11.35

ഒഡീഷ

101017

105105

108450

110896

112661

113778

12.63

പഞ്ചാബ്

66715

69562

71918

73760

75171

76118

14.09

രാജസ്ഥാൻ

142727

150268

156556

161501

165511

168529

18.08

തമിഴ്‌നാട്

178445

184469

189154

192303

194196

194845

9.19

തെലങ്കാന

81182

84420

87049

88942

90238

90916

11.99

ഉത്തർപ്രദേശ്

431614

454506

473220

487800

499534

508848

17.89

പശ്ചിമ ബംഗാൾ

202180

209793

215844

219963

222476

223528

10.56

ആകെവോട്ടു മൂല്യം

2755995

2885263

2993473

3076125

3139886

3186331

15.61

ഒരുഎം.പിയുടെവോട്ടുമൂല്യം

1776

1859

1929

1982

2023

2053

15.60

ചുരുക്കിപ്പറഞ്ഞാല്‍, 2022-ലെ ഇലക്ട്റല്‍ കോളേജിന്റെ ആകെ വോട്ട്മൂല്യം ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുളള ഏറ്റവും പ്രായോഗികമായ വോട്ട് മൂല്യമായി കണക്കാക്കാം. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്ന വോട്ട് മൂല്യവുമായി ഇതിന് 16,69,564 വോട്ട് മൂല്യത്തിന്റെ വ്യതിയാനം (2755995-1086431) ദൃശ്യമാണ്. പട്ടികകളില്‍ ലഭ്യമാക്കിയ കണക്കുകള്‍ പ്രകാരം വിവിധ സംസ്ഥാനങ്ങളിലെ ഇലക്ട്റല്‍ കോളേജിലേക്കുള്ള വോട്ടുമൂല്യത്തിന്റെ അന്തരം വളരെ പ്രകടമാണ്. ഭാവിയിലെ ജനസംഖ്യാ വര്‍ദ്ധനവ് കൂടി പരിഗണിച്ചാല്‍, വരും വര്‍ഷങ്ങളില്‍ ഈ വോട്ട് മൂല്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വീണ്ടും വര്‍ദ്ധിക്കുമെന്ന് സാരം. അതുപോലെ, ജനസംഖ്യാ വളര്‍ച്ചാ നിരക്കുകള്‍ കുറഞ്ഞ സംസ്ഥാനങ്ങളുടെ വോട്ട്മൂല്യം യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ വിലമതിക്കുന്നതായും മനസിലാക്കാം. ഇതിനുള്ള പ്രധാന കാരണം ജനസംഖ്യാ വളര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അസമത്വം സൃഷ്ട്ടിക്കുന്ന ജനസംഖ്യ-ജനപ്രാതിനിധ്യത്തിലുള്ള അസന്തുലിതാവസ്ഥയാണ്.

ഗ്രാഫ്1: ഇലക്ട്‌റൽകോളേജിന്റെ ആകെവോട്ടുമൂല്യം(1971-2047)

1971 മുതല്‍ 2047 വരെയുള്ള 76 വര്‍ഷക്കാലം പരിഗണിക്കുകയാണെങ്കില്‍ ആകെ വോട്ടുമൂല്യത്തിലുണ്ടാകുന്ന വര്‍ദ്ധനവ് 190 ശതമാനമായി മാറും. ഏകദേശം മൂന്ന് മടങ്ങിലുണ്ടാകുന്ന ഈ വര്‍ദ്ധനവ് ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂല്യം 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷത്തിലേക്ക് ഉയര്‍ത്തും ( ഗ്രാഫ്.1). യഥാര്‍ത്ഥത്തില്‍ ജനപ്രതിനിധികളുടെ വോട്ടു മൂല്യം ഇലക്ട്റല്‍ കോളേജില്‍ പ്രതിഫലിപ്പിക്കാതെ അകറ്റിനിര്‍ത്തുമ്പോള്‍ പ്രാതിനിധ്യ നിയമങ്ങള്‍ സിദ്ധാന്തങ്ങളുടെ അതിര്‍വരമ്പുകള്‍ക്കുള്ളിലേക്കു മാത്രമായി തളക്കപ്പെടുന്നു എന്ന് സാരം.

(ലേഖകര്‍ ഡോ. ജെ. രത്‌നകുമാര്‍ ന്യൂഡല്‍ഹി സ്പീക്കേഴ്‌സ് റിസേര്‍ച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേര്‍ച്ച് ഫെല്ലോയും, ഡോ. കെ.പി. വിപിന്‍ ചന്ദ്രന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്)


Content Highlights: presidential election

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022

Most Commented