
പ്രകാശം കടത്തിവിടുന്ന മരപ്പലകയോ... 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്നു വിചാരിക്കാന്‍ വരട്ടെ. മരപ്പലകകളെ ചില്ലിന് സമാനമായി മാറ്റിയെടുക്കാനാകുമെന്ന് പറയുന്നത് രണ്ടു മലയാളികള്‍ ഉള്‍പ്പെടുന്ന അഞ്ചു ഗവേഷകരാണ്. പ്ലാസ്റ്റിക്‌രഹിത ഭൂമിയിലേക്കുള്ള ഇവരുടെ കണ്ടെത്തലിന് പേറ്റന്റും കിട്ടി.
പ്ലാസ്റ്റിക് പോലെ വഴങ്ങുന്നതും ഭാരംകുറഞ്ഞതും വിലകുറച്ച് നിര്‍മിക്കാനാകുന്നതും പ്രകൃതിയോട് അലിഞ്ഞുചേരുന്നതുമായ മരപ്പലകയാണ് വികസിപ്പിച്ചത്.
സംഘാംഗങ്ങള്‍
ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്ന് വിരമിച്ച ഡോ. കൃഷ്ണ കെ. പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ സുവോളജിവിഭാഗം അസി. പ്രൊഫസറായ തൃശ്ശൂര്‍ ആമ്പല്ലൂര്‍ അരങ്ങത്ത് വീട്ടില്‍ ഡോ. ശ്രീജ നായര്‍, ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനും തലശ്ശേരി സ്വദേശിയും കേരള കാര്‍ഷിക സര്‍വകലാശാലയിലെ കോളേജ് ഓഫ് ഫോറസ്ട്രിയില്‍ അസി. പ്രൊഫസറുമായ അനീഷ് എം. ചാത്തോത്ത്,
കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റായ ഡോ. ആനന്ദ എന്‍. സുബ്ബറാവു, ദേവങ്കരേ എ.വി.കെ. കോളേജ് ഓഫ് വുമണ്‍സില്‍ അസി. പ്രൊഫസറായ ഡോ. ഗിരിധര്‍ ബി. നാഗരാജപ്പ എന്നിവരാണ് ഗവേഷണ സംഘാംഗങ്ങള്‍. ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പേരിലാണ് പേറ്റന്റ്.

മരപ്പലക എങ്ങനെ വഴങ്ങുന്നതാക്കാം
മരപ്പലകയില്‍ പോളിവിനൈല്‍ ആല്‍ക്കഹോളും പ്രൊപ്പലൈന്‍ ഗ്ലൈകോളും ഉപയോഗിച്ചാണ് മാറ്റിയെടുക്കുന്നത്. കട്ടികുറഞ്ഞ മരപ്പലകകളാണ് ഉപയോഗിക്കുന്നത്. തീരെ കട്ടികുറഞ്ഞതും 100 ശതമാനം സുതാര്യവുമായ മരപ്പലകകള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണമാണ് ഇപ്പോള്‍ തുടരുന്നത്.
ലോകം ഉറ്റുനോക്കുന്നു
ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും 'സുതാര്യമായ മരം' എന്ന ആശയത്തില്‍ ഗവേഷണം തുടരുകയാണ്. 1992-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ സീഗ് ഫ്രൈഡ് ഫിങ്ക് പുറത്തുവിട്ട ആശയമാണിത്. 2016-ല്‍ സ്വീഡനിലെ റോയല്‍ കെ.ടി.എച്ച്. സര്‍വകലാശാല വന്‍ഗവേഷണങ്ങള്‍ നടത്തി. ഏതാണ്ട് 140 ഗവേഷണപ്രബന്ധങ്ങള്‍ പുറത്തിറങ്ങി.
തടി എങ്ങനെ സുതാര്യമാക്കാം
തടിയുടെ നിറത്തിനു കാരണമായ ലിഗ്‌നിന്‍ എന്ന പദാര്‍ഥത്തെ മുഴുവനായോ ഭാഗികമായോ രാസപ്രക്രിയയിലൂടെ നീക്കംചെയ്യും. ബാക്കിയുള്ള സെല്ലുലോസ് കവചത്തില്‍ (cellulose framework) പ്രകാശം കടത്തിവിടാന്‍ സഹായിക്കുന്ന ഒരു സുതാര്യ പോളിമര്‍ വാക്വം (transparent polymer vacuum) സമ്മര്‍ദത്തിലൂടെ സംയോജിപ്പിക്കും
Content Highlights: transparent glass made from wood could soon become a reality
Published: 20 Oct 2022, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented