അബുദാബി: യു.എ.ഇ.യിലെ സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിച്ചതിന് 2022-ന്റെ രണ്ടാം പകുതി മുതല്‍ ചൊവാഴ്ചവരെ 1934 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തിയതായി യു.എ.ഇ. മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 3035 വ്യാജസ്വദേശി നിയമനങ്ങളാണ് ഈ കാലയളവില്‍ കണ്ടെത്തിയത്. സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്ന് കാണിക്കാനാണ് വ്യാജ നിയമനങ്ങള്‍ നടത്തിയത്.

To advertise here,

നിയമലംഘകര്‍ക്ക് 20,000 ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹംവരെ പിഴചുമത്തുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് സ്ഥാപനങ്ങളെ തരംതാഴ്ത്തുകയും നാഫിസ് ആനൂകൂല്യങ്ങള്‍ റദ്ദാക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുംചെയ്യും.

ഈ വര്‍ഷത്തെ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ അടുത്ത മാസം 31-ഓടെ കൈവരിക്കണമെന്നും കര്‍ശനനിര്‍ദേശമുണ്ട്. അല്ലാത്തപക്ഷം ജനുവരി ഒന്നുമുതല്‍ പിഴ ഈടാക്കും. സ്വദേശിവത്കരണ നയവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കോള്‍ സെന്റര്‍ (600590000), ഔദ്യോഗിക ആപ്പ് എന്നിവ മുഖേന അറിയിക്കാം.