റാസല്‍ഖൈമ: മരുഭൂമിയുടെയും നഗരത്തിന്റെയും മലനിരകളുടെയും കടലിന്റെയും കണ്ടല്‍ക്കാടുകളുടെയും ഗംഭീര ആകാശദൃശ്യങ്ങള്‍ ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ഹോട്ട് എയര്‍ ബലൂണ്‍ സവാരി. മുതിര്‍ന്നവര്‍ക്ക് 899 ദിര്‍ഹവും അഞ്ചുമുതല്‍ 12 വയസ്സുവരെയുള്ളവര്‍ക്ക് 849 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.

To advertise here,

സുരക്ഷാകാരണങ്ങളാല്‍ അഞ്ചുവയസ്സില്‍ താഴെയുള്ളവര്‍ക്ക് റൈഡില്‍ പ്രവേശനമില്ല. കൂടാതെ 16 വയസ്സില്‍ താഴെയുള്ളവരോടൊപ്പം മുതിര്‍ന്നയാള്‍ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

50 മിനിറ്റ് മുതല്‍ 70 മിനിറ്റ് വരെയാണ് റൈഡിന്റെ സമയം. നാലുപേരടങ്ങുന്ന ഒരു സംഘത്തിനായി പ്രത്യേക പാക്കേജുകളും ലഭ്യമാണ്. ടിക്കറ്റുകള്‍ actionflight.ae ല്‍ ലഭ്യമാണ്. സൂര്യാസ്തമയക്കാഴ്ചകള്‍ കാണാന്‍ ബലൂണ്‍സവാരിക്കായി എത്തുന്നവര്‍ ഏറെയാണ്.

വിദഗ്ധരായ പൈലറ്റുമാരാണ് ഹോട്ട് എയര്‍ ബലൂണുകള്‍ പറത്തുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് നടത്തുന്ന ഹോട്ട് എയര്‍ ബലൂണ്‍ സവാരിയില്‍ രണ്ടുപേര്‍ക്ക് ഒന്നിച്ചു യാത്രചെയ്യാന്‍ സാധിക്കും. സാഹസികവിനോദങ്ങള്‍ക്കായി റാസല്‍ഖൈമ തിരഞ്ഞെടുക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഹോട്ട് എയര്‍ ബലൂണ്‍ സവാരി നവ്യാനുഭവമാകും.