ഷാര്‍ജ: ശൈത്യകാലമടുത്തതോടെ ഷാര്‍ജയിലെ മരുഭൂമികളില്‍ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ വിവിധവകുപ്പുകള്‍ യോഗം ചേര്‍ന്നു. സെന്‍ട്രല്‍ റീജിയന്‍ പോലീസ് വകുപ്പ് മേധാവി കേണല്‍ ഹമീദ് അല്‍ ജല്ലാഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
മുനിസിപ്പാലിറ്റി, എന്‍വയണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി (എസ്.പി.ഇ.എ.), പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ സിവില്‍ ഡിഫന്‍സ്, പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് വകുപ്പ്, ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ക്യാമ്പിങ്ങിനും കാഴ്ചകള്‍ ആസ്വദിക്കാനും ഒട്ടേറെപ്പേരാണ് ശൈത്യകാലങ്ങളില്‍ മരുഭൂമികളിലെത്തുന്നത്. മുഴുവന്‍ സമയങ്ങളിലും സന്ദര്‍ശകര്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് അധികൃതരുടെ ശ്രമം.
ഉല്ലാസവേളകളില്‍ സ്വയം സുരക്ഷിതരാവാനും പ്രദേശവാസികള്‍ക്ക് ശല്യമാകാതിരിക്കാനും സന്ദര്‍ശകരില്‍ അവബോധം വളര്‍ത്താന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. മരുഭൂമി പ്രദേശങ്ങളിലേക്കുള്ള എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ പോലീസ് പട്രോളിങ് ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.
മരുഭൂമികളില്‍ ക്യാമ്പ് ചെയ്യുമ്പോള്‍ പാമ്പ്, തേള്‍, ചിലന്തി ഉള്‍പ്പടെയുള്ളവയില്‍നിന്നുള്ള അപകടങ്ങള്‍ക്കു സാധ്യതയുണ്ട്. മരുഭൂമികള്‍ക്കുസമീപത്തെ വീടുകളിലും വിഷപാമ്പുകളെയും തേളുകളെയും കാണാറുണ്ട്.
അതിനാല്‍ സന്ദര്‍ശകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അവയെ ശ്രദ്ധയില്‍പ്പെട്ടാല്‍ 993 - ല്‍ വിളിക്കണമെന്നും ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
ക്യാമ്പിങ്ങിന് ദുബായ് മുനിസിപ്പാലിറ്റിയില്‍ ബുക്കിങ് തുടങ്ങി
:ശൈത്യകാല രാവുകളില്‍ മരുഭൂമികളില്‍ തങ്ങാനിഷ്ടപ്പെടുന്നവരേറെയാണ്. അല്‍ അവീര്‍ മരുഭൂമിയില്‍ ദുബായ് മുനിസിപ്പാലിറ്റി ക്യാമ്പിങ്ങിന് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സേവനങ്ങളും ക്യാമ്പ് സൈറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങളുമൊരുക്കി.
ടെന്റ് അടിക്കുന്നതിന് മുമ്പായി മുനിസിപ്പാലിറ്റിയുടെ അനുമതി വാങ്ങണം. ക്യാമ്പ് സൈറ്റിനായി തിങ്കളാഴ്ച മുതല്‍ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
Content Highlights: Sharjah with winter safety plans
Published: 20 Oct 2024, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented