അതിശൈത്യത്തില്‍ തണുത്തുവിറച്ച് കശ്മീര്‍. ഡിസംബര്‍ അവസാനമായതോടെ കശ്മീരിലെ മിക്കയിടങ്ങളിലും കൊടുംതണുപ്പ് തുടരുകയാണ്. ശൈത്യതരംഗം ശക്തമായതോടെ ദാല്‍ തടാകം തണുത്തുറഞ്ഞു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

To advertise here,

മൈനസ് 3.7 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞദിവസം ശ്രീനഗറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഏറ്റവും കൂടിയ താപനില ഏഴുഡിഗ്രി സെല്‍ഷ്യസും.

ശൈത്യതരംഗം പിടിമുറുക്കിയതോടെ ജനങ്ങളെല്ലാം തണുപ്പില്‍നിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണ്. ഡിസംബര്‍ 24 മുതല്‍ കശ്മീരില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.