ഷാർജ: പ്രവാസി കൂട്ടായ്മയായ 'യുഎഇ തിരുനെല്ലൂർ കൂട്ടായ്മ' ഷാർജയിൽ ഈദ് സംഗമം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷിഹാബ് പരീത് സ്വാഗതം ആശംസിച്ചു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിലും ജന്മനാടിന്റെ ഓർമ്മകളെയും പ്രവാസി കൂട്ടായ്മകളെയും ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജോയിന്റ് സെക്രട്ടറി സലാം മതിലകത്ത് ആശംസ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

To advertise here,

മിമിക്രി-ഹാസ്യ താരം ഹമീദ് കലാഭവൻ നയിച്ച പ്രത്യേക കലാവിരുന്ന് ഈദ് സംഗമത്തിന് മാറ്റ് കൂട്ടി. കൂട്ടായ്മയിലെ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ള അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ഗാനമേളയും സംഗമത്തെ കൂടുതൽ സജീവമാക്കി.

നാടിന്റെ നന്മയും പ്രവാസി സഹോദരങ്ങളുടെ ഒത്തൊരുമയും വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ ചടങ്ങിൽ വ്യക്തമാക്കി. സംഗമത്തിൽ പങ്കെടുത്ത ഏവർക്കും, പരിപാടി വൻ വിജയമാക്കാൻ സഹകരിച്ചവർക്കും കൂട്ടായ്മ സെക്രട്ടറി ഫെബിൽ നന്ദി പ്രകാശിപ്പിച്ചു. പ്രവാസി കുടുംബങ്ങളടക്കം നിരവധി പേരാണ് ഈദ് മിലൻ ആഘോഷങ്ങളിൽ പങ്കെടുത്തത്.