ഷാർജ: ഷാർജയിൽ അൽ സുരയ്യ ടെലികോം കമ്പനിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പാകിസ്താൻ സ്വദേശികൾക്കാണ് പരിക്കേറ്റത്.

To advertise here,

ഷാർജ സെൻട്രൽ റീജിയനിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസാണ് ആക്രമിച്ചതെന്ന് ഷാർജയിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.