ഷാര്‍ജ: മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്‍ട്ടി എക്സ്പോയ്ക്ക് ശനിയാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ തുടക്കമാകും. കേരളത്തിലെ മികച്ച ലൊക്കേഷുകളില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചിട്ടുള്ള, മൂല്യവര്‍ധന ഉറപ്പായ 400 ലേറെ റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകളുമായാണ് ഇത്തവണ പ്രോപ്പര്‍ട്ടി എക്സ്പോ സംഘടിപ്പിക്കുന്നത്. ഷാര്‍ജ എക്സ്പോ സെന്ററില്‍ രണ്ടുദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടുമണിവരെയാണ് മേള. എക്സ്പോയുടെ 11-ാ മത് പതിപ്പാണിത്. 

To advertise here,

കേരളത്തിലെ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കാനും, ഒരു വീട് സ്വന്തമാക്കാനുമുള്ള അവസരമാണ് മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്നത്. അബാദ് ബില്‍ഡേഴ്സ്, അരോമ ഡിവലപ്പേഴ്സ്, അസറ്റ് ഹോംസ്, സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്, ബില്‍ഡ്ഓണ്‍ ഡിവലപ്പേഴ്സ്, കോണ്‍ഡോര്‍ ഡിവലപ്പേഴ്സ്, ക്ലാസിക് ഹോംസ്, സിഡ്ബി, ക്രസന്റ് ബില്‍ഡേഴ്സ്, ദേശായി ഹോംസ്, ഫേവറിറ്റ് ഹോംസ്, ഫോറസ് ബില്‍ഡേഴ്‌സ്, ഗ്യാലക്സി ബില്‍ഡേഴ്സ്, ലാന്‍ഡ്മാര്‍ക്ക് ക്യാപ്കണ്‍, ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സ്, മുത്തൂറ്റ് ഹോംസ്, നികുഞ്ജം, നോയല്‍, ഒലിവ് ബില്‍ഡേഴ്‌സ്, പിവിഎസ് ബില്‍ഡേഴ്സ്, കല്യാണ്‍ ഡിവലപ്പേഴ്സ്, എസ്എഫ്എസ് ഹോംസ്, സിന്തൈറ്റ് റിയാല്‍റ്റി, സെക്യൂറ ഡിവലപ്പേഴ്സ്, ശ്രീറോഷ് ഡിവലപ്പേഴ്സ്, സിദ്ധി ഹോംസ്, സൗപര്‍ണിക ബില്‍ഡേഴ്‌സ്, ടിബിപിഎല്‍ ഹോംസ്, വീഗാലാന്‍ഡ് ഹോംസ്, വര്‍മ ഹോംസ്, വിശ്രാം ബില്‍ഡേഴ്സ്, ഇന്‍ഡ്രോയല്‍ പ്രോപ്പര്‍ട്ടീസ്, എസ്എ ഹോംസ്, കോര്‍ഡിയല്‍ ഹോംസ്, ശ്രീധന്യ ഹോംസ്, ടിസി വണ്‍ തുടങ്ങി കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരാണ് ഇത്തവണയുമെത്തുന്നത്.

നാട്ടിലെ വിവിധ നഗരങ്ങളില്‍നിന്നുള്ള സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകള്‍, ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകള്‍, ബഡ്ജറ്റ് ഫ്രണ്ട്ലി അപ്പാര്‍ട്ട്മെന്റുകള്‍, ലക്ഷ്വറി വില്ലകള്‍, നിര്‍മാണം പൂര്‍ത്തിയായവ, ഉടന്‍ പൂര്‍ത്തിയാകുന്നവ എന്നിങ്ങനെ വിവിധ പ്രോജക്ടുകള്‍ ഉണ്ടാകും. ബാങ്ക് ലോണ്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രമുഖ ബാങ്കുകളുടെ സ്റ്റാളുകളുമുണ്ടാകും. പ്രവേശനവും പാര്‍ക്കിംഗും സൗജന്യമാണ്.