അബുദബി: ഗൾഫ് മേഖലയിൽ നിലവിലുള്ള പ്രതിസന്ധിയിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. ജി.സി.സി രാഷ്ട്രങ്ങൾ കേരളത്തിന് അന്നം തരുന്ന രാഷ്ട്രമാണ്. ജി.സി.സി രാജ്യങ്ങൾക്ക് എന്ത് സംഭവിച്ചാലും അതിനെ നേരിടാൻ കാര്യശേഷിയുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളതെന്നും യൂസഫലി പ്രതികരിച്ചു.
തെറ്റായ വാർത്തകളും എ.ഐ സൃഷ്ടികളും വ്യാപകമായി പ്രചരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളും വാർത്തകളും സൃഷ്ടിച്ച് നാട്ടിലുള്ള അമ്മമാരേയും കുട്ടികളേയും പരിഭ്രാന്തരാക്കരുതെന്നും യൂസഫലി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങളിൽ ഭക്ഷ്യപ്രതിസന്ധിയുണ്ടാകില്ലെന്നും ലുലുസ്റ്റോറുകൾ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും എം.എ. യൂസഫലി പറഞ്ഞു.
Content Highlights: M.A. Yusuff Ali advises against spreading panic-inducing fake news about the GCC situation
Published: 03 Mar 2026, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented