അബുദാബി: യുഎഇയുടെ നിക്ഷേപപദ്ധതികൾക്കും വ്യാപാര വിപുലീകരണത്തിനും വേഗതപകരുന്ന യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം. യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് പുതിയ അംഗങ്ങളെ നിയമിച്ചത്.
യുഎഇ വിദേശ വ്യാപാര മന്ത്രി ചെയർമാനായ കൗൺസിലിന്റെ സെക്രട്ടറി ജനറലായി അബ്ദുള്ള അഹമ്മദ് അൽ സുവൈദിയെയും വൈസ് ചെയർമാനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെയും നിയമിച്ചു. മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ ഹുമൈദ് അൽ ഷിമരിയെയും വൈസ് ചെയർമാനായി നിയമിച്ചിട്ടുണ്ട്.
യുഎഇയെ ആഗോളഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം കരുത്തേകുമെന്നും വലിയ നിക്ഷേപങ്ങളും വ്യാപാര മുന്നേറ്റങ്ങൾക്കുമായി മികച്ച പദ്ധതികൾ കൗൺസിലിന് നടപ്പാക്കാനാകുമെന്നും വിദേശവ്യാപാര മന്ത്രിയും കൗൺസിൽ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി വ്യക്തമാക്കി.
പൊതു-സ്വകാര്യ മേഖല പങ്കാളിത്വത്തോടെയുള്ള വിപുലമായ നിക്ഷേപപദ്ധതികൾ പ്രോത്സാഹനം നൽകുന്നതിനും യാഥാർത്ഥ്യമാക്കുന്നതിനുമായി 2009-ലാണ് യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ സ്ഥാപിച്ചത്. യുഎഇയിലെ പ്രാദേശിക കമ്പനികൾക്കും നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കും സുഗമമായ പ്രവർത്തനങ്ങൾക്കും മികച്ച നിക്ഷേപങ്ങളിലൂടെയും യുഎഇയുടെ സമഗ്ര സാമ്പത്തിക മുന്നേറ്റത്തിനായാണ് കൗൺസിൽ പ്രവർത്തിക്കുന്നത്.
Content Highlights: Lulu Group Chairman MA Yusuff Ali appointed Vice Chairman of the UAE International Investors Council.
Published: 29 Jul 2026, 03:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented