അബുദാബി: ഭക്ഷ്യസുരക്ഷയും ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇയിലേക്ക് ചരക്കുവിമാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി. ഇത്തിഹാദിന്റെ ബോയിങ് ചരക്ക് വിമാനത്തിൽ ഇന്ത്യയിൽനിന്ന് 80 ടൺ പഴം-പച്ചക്കറികളാണ് ലുലു ഗ്രൂപ്പ് എത്തിച്ചത്. കൊച്ചിയിൽനിന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് വിമാനം അബുദാബിയിൽ എത്തിച്ചേർന്നത്. പ്രവാസി ഇന്ത്യക്കാർക്ക് ഉൾപ്പെടെ ആശ്വാസമാകുന്നതാണ് ഈ നീക്കം. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്സ് ആണ് പഴം-പച്ചക്കറി ഉൽപന്നങ്ങൾ ലഭ്യമാക്കിയത്.
വരുംദിവസങ്ങളിലും ഇത്തരം സർവീസുകൾ തുടരുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ മെൽബൺ അടക്കം ലോകത്തെ പ്രധാന കേന്ദ്രങ്ങളിലുള്ള സംഭരണ കേന്ദ്രങ്ങൾവഴി മികച്ച ഉൽപന്നങ്ങൾ യുഎഇയിൽ ലഭ്യമാക്കുമെന്നും ലുലു വ്യക്തമാക്കി.
യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് യാതൊരു തടസ്സവുമില്ലാതെ പഴം-പച്ചക്കറി, മറ്റ് അവശ്യവസ്തുക്കൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വ്യക്തമാക്കി. ലോകത്തെ വിവിധ ഇടങ്ങളിലുള്ള ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾവഴി ഉൽപന്നങ്ങളുടെ തുടർച്ചയായ ലഭ്യതയും വിലസ്ഥിരതയും നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഡൽഹിയിൽനിന്ന് 80 ടൺ മാംസ ഉത്പന്നങ്ങളും ലുലു ഗ്രൂപ്പ് എത്തിച്ചിരുന്നു. മുംബൈ, ബെംഗളൂരു മേഖലയിൽനിന്ന് പ്രത്യേക വിമാനത്തിൽ കൂടുതൽ അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. നാട്ടിലെ കർഷകർക്ക് വലിയ പിന്തുണ നൽകുന്നതുകൂടിയാണ് ഈ ദൗത്യം.
Content Highlights: Lulu Group is airlifting 80 tonnes of fresh produce from India to the UAE., Ensures consistent food supply and price stability for UAE residents., Strategic support for farmers through increased export demand., Continual expansion of supply chains from global hubs like Melbourne.
Published: 07 Mar 2026, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented