ദുബായ്: ലോക രക്തദാന ദിനത്തില്‍ വിവിധ രാജ്യങ്ങളില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ജോയ് ആലുക്കാസിന്റെ ആഗോള സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. 2004 മുതല്‍, ജോയ് ആലുക്കാസ് രക്തവും പ്ലേറ്റ്‌ലെറ്റുകളും ദാനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ലോകമെമ്പാടും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ പിന്തുണയ്ക്കാന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 190 ലേറെ രക്തദാന ക്യാമ്പുകളാണ് ഇതിനോടകം പൂര്‍ത്തീകരിച്ചത്. 4,000-ത്തിലധികം രക്തവും പ്ലേറ്റ്‌ലെറ്റുകളും ശേഖരിക്കാന്‍ ഈ ഉദ്യമത്തിലൂടെ സാധിച്ചു. 

To advertise here,

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് അലുക്കാസ്, ജോയ് ആലുക്കാസ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ്, ഡയറക്ടര്‍മാരായ ജോളി ജോയ്, സോണിയ ആലുക്കാസ്, മേരി ആന്റണി എന്നിവര്‍ നേരിട്ട് ക്യാമ്പുകളില്‍ പങ്കെടുത്തു. ഈ ജീവന്‍ രക്ഷാദൗത്യത്തില്‍ പങ്കുചേരുന്നതില്‍ ഏറെ അഭിമാനിക്കുന്നതായി ജോയ് ആലുക്കാസ് പറഞ്ഞു. ജോയ് ആലുക്കാസിന്റെ രക്തദാന പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങളുടെ ഒരു സുപ്രധാന ഭാഗമായാണ് കണക്കാക്കുന്നത്.