
ദുബായ് : തൊഴിലാളികളുടെ സമ്പൂർണ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യ-യുഎഇ സൗഹൃദ ആശുപത്രി (യുഐഎഫ്എച്ച്) സ്ഥാപിക്കാനും ചടങ്ങിൽ ധാരണയായി.
ലാഭേച്ഛയില്ലാത്ത സംരംഭം എന്ന രീതിയിലായിരിക്കും ആരോഗ്യകേന്ദ്രം സ്ഥാപിക്കുക. ചടങ്ങിൽ ദുബായ് ഹെൽത്ത് സിഇഒയും യുഐഎഫ്എച്ചിന്റെ സ്ഥാപക ട്രസ്റ്റികളുമായ ഡോ. ആമേർ ഷെരീഫ്, കെഫ് ഹോൾഡിങ്സ് ചെയർമാനും യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ - യുഎഇ ചാപ്റ്റർ (യുഐബിസി യുസി) ചെയർമാനുമായ ഫൈസൽ ഇ. കൊട്ടികോളൻ, അപ്പാരൽ ഗ്രൂപ്പ് ചെയർമാനും യുഐബിസി യുസി സ്ഥാപക അംഗവുമായ നിലേഷ് വേദ്, ബ്യൂമെർക്ക് കോർപ്പറേഷൻ എക്സിക്യൂട്ടീവ് ചെയർമാനും യുഐബിസി യുസി സ്ഥാപക അംഗവുമായ സിദ്ധാർഥ് ബാലചന്ദ്രൻ, ഇഎഫ്എസ് ഫെസിലിറ്റീസ് വൈസ് ചെയർമാനും യുഐബിസി യുസി സ്ഥാപക അംഗവുമായ താരിഖ് ചൗഹാൻ, ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേശ് എസ്. രാമകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ദുബായ്, ഇന്ത്യ സർക്കാരുകൾ നേതൃത്വ തലത്തിൽ അംഗീകരിച്ച സംയുക്ത ജീവകാരുണ്യ സംരംഭമാണ് സൗഹൃദ ആശുപത്രി. ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Content Highlights: India-UAE Friendship Hospital in Dubai
Published: 11 Apr 2025, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented