ദുബായ് : പരിസ്ഥിതിസൗഹൃദ പൊതുഗതാഗത സംവിധാനമൊരുക്കിയതിന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ.) ഗ്രീൻ വേൾഡ് പുരസ്കാരം. ദുബായ് മെട്രോയിലെ റൂട്ട് 2020 പദ്ധതിയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സ്വീകരിച്ച നടപടികളാണ് പുരസ്കാരനിർണയസമിതിയായ യു.കെ. ആസ്ഥാനമായുള്ള ദ ഗ്രീൻ ഓർഗനൈസേഷൻ പരിഗണിച്ചത്.
കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ നേട്ടങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. 35,319 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലും പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള മികച്ചരീതികൾ റൂട്ട് 2020 പദ്ധതിയിലൂടെ ആർ.ടി.എ.ക്ക് നടപ്പാക്കാനായി. ജബൽ അലി മുതൽ എക്സ്‌പോ 2020 വരെയാണ് റൂട്ട് 2020. മൊത്തം 15 കിലോമീറ്റർ നീളത്തിൽ ഏഴ് സ്റ്റേഷനുകളാണ് ഈറൂട്ടിലുള്ളത്.
ഗാർഡൻസ്, ഡിസ്‌കവറി ഗാർഡൻസ്, അൽ ഫുർജാൻ, ജുമൈര ഗോൾഫ് എസ്റ്റേറ്റ്സ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, എക്സ്പോ സൈറ്റ് തുടങ്ങിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പദ്ധതി 270,000 ആളുകൾക്ക് സേവനംനൽകുന്നുണ്ട്. പാരിസ്ഥിതിക സുസ്ഥിരതയാണ് റൂട്ട് 2020-യുടെ പ്രധാനലക്ഷ്യം. ലോകത്തിലെ ഏറ്റവും അഭിമാനകരമായ പരിസ്ഥിതി പുരസ്കാരങ്ങളിലൊന്നാണ് ഗ്രീൻ വേൾഡ് അവാർഡ്.
Content Highlights: Green world award for RTA
Published: 12 Jul 2024, 02:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented