
അബുദാബി : ലിവ ഉത്സവത്തിൽ മോട്ടോർ സ്പോർട്‌സ് പ്രേമികളെ ആവേശത്തിലാക്കിയ ഫ്രീസ്‌റ്റൈൽ ഇലക്ട്രോണിക്
ഷോഡൗൺ സമാപിച്ചു. ലിവ വാക്കിൽ രണ്ടു പ്രായവിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്.
14-17 പ്രായ വിഭാഗത്തിൽ നൈഫ് സൗദ് അൽ ഷബാബി (യെമെൻ) ഒന്നാംസ്ഥാനവും യു.എ.ഇ. പൗരന്മാരായ ദിയാബ് അബ്ദുല്ല അൽ ഹമ്മാദി, സായിദ് അഹമ്മദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
8-13 പ്രായ വിഭാഗത്തിൽ യു.എ.ഇ. പൗരന്മാരായ ഹംദാൻ സലേഹ് അൽ കിന്ദി, സഈദ് അബ്ദുല്ല അൽ ബലൂഷി, മുഹമ്മദ് അബ്ദുൾറഹിം അൽ ഹമ്മാദി എന്നിവർക്ക് ആദ്യ മൂന്നുസ്ഥാനങ്ങൾ ലഭിച്ചു.
ഇലക്േട്രാണിക് സ്പോർട്‌സിനോടുള്ള യുവതലമുറയുടെ താത്പര്യമാണ് പരിപാടിയിലെ പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നതെന്ന് ലിവ സ്പോർട്‌സ് ക്ലബ് ജനറൽ മാനേജർ ഹംദാൻ അൽ മസ്റൂഇ പറഞ്ഞു. ഭാവി പതിപ്പുകളിൽ ഈ പരിപാടി വികസിപ്പിക്കാൻ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: freestyle electronic sports showdown
Published: 03 Jan 2025, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented