അബുദാബി: 2025-ൽ എമിറേറ്റിന്റെ എണ്ണയിതര വിദേശ വ്യാപാരത്തിൽ 36 ശതമാനം വർധന രേഖപ്പെടുത്തി. 2024-ൽ 30,600 കോടി ദിർഹമായിരുന്ന വ്യാപാരം കഴിഞ്ഞവർഷം 41,540 കോടി ദിർഹമായി ഉയർന്നതായി അബുദാബി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കി.
എണ്ണയിതര കയറ്റുമതി കഴിഞ്ഞവർഷം 63 ശതമാനം കൂടി 17,540 കോടി ദിർഹമായി. ഇറക്കുമതി 22 ശതമാനം കൂടി 17,040 കോടി ദിർഹവും റീ-എക്സ്പോർട്ട് 20 ശതമാനം കൂടി 7000 കോടി ദിർഹവുമായി.
അടിസ്ഥാന സൗകര്യ വികസനത്തിലും വിപണിയിലെ ഇടപെടലുകളിലും കൃത്യമായ നയരൂപീകരണം നടത്തിയത് വളർച്ചക്ക് വേഗം കൂട്ടിയതായി അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് അൽ സഅബി പറഞ്ഞു.
Content Highlights: Non-oil foreign trade grew by 36% reaching AED 415.4 billion., Non-oil exports surged by 63% to AED 175.4 billion., Imports increased by 22% and re-exports grew by 20%., Strategic infrastructure and market policy improvements drove the growth.
Published: 30 Apr 2026, 07:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented