റിയാദ്: യുകെയിലെ ആക്രമണത്തില്‍ മാരകമായ കുത്തേറ്റുമരിച്ച മുഹമ്മദ് അല്‍- ഖാസിമിന്റെ മൃതദേഹം മക്കയില്‍ സംസ്‌കരിക്കുമെന്ന് കുടുംബം. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് ശേഷം മക്കയിലെ ഹറമില്‍ അല്‍- ഖാസിമിന്റെ ജനാസ പ്രാര്‍ത്ഥനകള്‍ നടക്കുമെന്നും തുടര്‍ന്ന് അല്‍-ഷറായ് ജില്ലയിലെ അല്‍- ഷുഹദ സെമിത്തേരിയില്‍ സംസ്‌കരിക്കുമെന്നും കുടുംബം അറിയിച്ചു.
ബ്രിട്ടീഷ് അധികൃതര്‍ പുറപ്പെടുവിച്ച ഔദ്യോഗിക മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് കഴുത്തില്‍ 11.5 സെന്റീമീറ്റര്‍ ആഴത്തിലുള്ള ഒറ്റ കുത്തേറ്റതിനെ തുടര്‍ന്നാണ് 21 വയസ്സുകാരനായ മുഹമ്മദ് അല്‍- ഖാസിമി മരിച്ചത്. കുത്തേറ്റ തത്ക്ഷണം മരിക്കുകയായിരുന്നു. അക്രമി പൂര്‍ണ്ണ ബോധവാനാണെന്നും കൊല്ലാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ആക്രമിച്ചതെന്നും സ്ഥിരീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യപ്രതിയായ ചാസ് കോറിഗനെതിരെ കൊലപാതകം, പൊതുസ്ഥലത്ത് മൂര്‍ച്ചയുള്ള ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ബ്രിട്ടീഷ് പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയിട്ടുണ്ട്. കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ നടന്ന ആദ്യ സെഷനില്‍, കോറിഗന്‍ കുറ്റക്കാരനല്ലെന്ന് വാദിച്ചു. അടുത്ത കോടതി സെഷന്‍ സെപ്റ്റംബര്‍ എട്ടിന് നടക്കും.
കുടുംബത്തിന് വിട്ടുകൊടുത്ത അല്‍-ഖാസിമിന്റെ മൃതദേഹം വെള്ളിയാഴ്ച മക്കയില്‍ സംസ്‌കരിക്കും. ലണ്ടനിലെ സൗദി എംബസി കേസ് സൂക്ഷ്മമായി നിരീക്ഷിക്കുകയും നീതി ഉറപ്പാക്കാന്‍ പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. എംബസിയുടെ പിന്തുണയ്ക്ക് മുഹമ്മദ് അല്‍-ഖാസിമിന്റെ കുടുംബം നന്ദി രേഖപ്പെടുത്തുകയും കുറ്റവാളിയെ പൂര്‍ണ്ണമായി ശിക്ഷിക്കുന്നതുവരെ നിയമനടപടികള്‍ തുടരുമെന്നും അറിയിച്ചു.
Content Highlights: Muhammad Al-Qasimi, stabbed to death in the UK, will be buried in Makkah on Friday
Published: 08 Aug 2025, 12:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented