
റിയാദ്: സിറിയയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്നതിനായി വ്യാഴാഴ്ച ഇരുപത് സൗദി ദുരിതാശ്വാസ ട്രക്കുകള്‍ സിറിയന്‍ അതിര്‍ത്തി കടന്നു. ഭൂകമ്പ ബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി കിങ് സല്‍മാന്‍ മാനുഷിക സഹായ ദുരിതാശ്വാസ കേന്ദ്രം നല്‍കുന്ന സഹായ വിതരണ ട്രക്കുകളില്‍ ഭക്ഷണം, ഷെല്‍ട്ടര്‍ സാമഗ്രികള്‍ എന്നിവയാണുള്ളത്.
വരാനിരിക്കുന്ന ദിവസങ്ങളില്‍ എല്ലാ മാനുഷിക, ആരോഗ്യ, പാര്‍പ്പിട ആവശ്യങ്ങളും നിറവേറ്റുന്ന പല പദ്ധതികളും സൗദി അറേബ്യ സിറിയയില്‍ നടത്തും.
തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മാനുഷിക സഹായം നടപ്പാക്കുന്നത്. തുര്‍ക്കിയിലും സിറിയയിലും ഭൂചലനത്തിനിരയായവരെ സഹായിക്കാനുള്ള ജനകീയ പ്രചാരണത്തിന്റെ സംഭാവനകള്‍ 440 ദശലക്ഷം റിയാല്‍ കവിഞ്ഞിട്ടുണ്ട്.
Content Highlights: syrian earthquake saudi arabia humanitarian aid 20 trucks
Published: 24 Feb 2023, 11:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented