റിയാദ്: ജനപങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളുമായി ഫെഡറേഷൻ ഓഫ് റീജിയണൽ കേരള അസോസിയേഷൻസിന്റെ (ഫോർക്കാ) ഇരുപതാം വാർഷികാഘോഷം ശ്രദ്ധേയമായി. ഷോല മാളിലെ ഹൈപ്പർ അൽ വഫയിൽ സംഘടിപ്പിച്ച ‘ഫോർക്കാ–അൽ വഫ മെഗാ മേള 2026’ ഇന്ത്യൻ അംബാസഡർ ശ്രീ വിപുൽ ഉദ്ഘാടനം ചെയ്തു. വിവിധ പ്രാദേശിക സംഘടനകളുടെ പ്രവർത്തകരും കുടുംബങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.
ചെയർമാൻ റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. രണ്ട് പതിറ്റാണ്ടായി റിയാദിലെ പ്രാദേശിക സംഘടനകളെ ഒരുമിപ്പിച്ച് പ്രവർത്തിക്കുന്ന ഫോർക്കായുടെ സേവനപാരമ്പര്യം ചടങ്ങിൽ അനുസ്മരിച്ചു. അംഗസംഘടനകളുടെ പ്രതിനിധികളുമായി സംവദിച്ച അംബാസഡർ സാംസ്കാരിക പരിപാടികളും ആസ്വദിച്ചു.
ഫോർക്കാ രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, അറബ്‌കോ രാമചന്ദ്രൻ, ഭാരവാഹികളായ ജയൻ കൊടുങ്ങല്ലൂർ, മുഹമ്മദ് ഖാൻ, ഗഫൂർ കൊയിലാണ്ടി, എൻആർകെ ഫോറം ചെയർമാൻ സി.പി. മുസ്തഫ, ഇന്ത്യൻ മീഡിയ ഫോറം രക്ഷാധികാരി ഷംനാദ് കരുനാഗപ്പള്ളി, അൽ വഫ മാനേജർ ഫഹദ്, മൈമൂന ടീച്ചർ, ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ഉമ്മർ മുക്കം സ്വാഗതവും ട്രഷറർ ജിബിൻ സമദ് നന്ദിയും പറഞ്ഞു.
സ്ഥാപക നേതാക്കളായ നാസർ കാരന്തൂർ, ഉമ്മർ മുക്കം, സെയിഫ് കായംകുളം, അലി ആലുവ, അബ്ദുള്ള വല്ലാഞ്ചിറ എന്നിവരെ അംബാസഡർ ആദരിച്ചു. ടൈറ്റിൽ സ്പോൺസറും പ്രോഗ്രാം പങ്കാളിയുമായ ഷോല മാൾ–ഹൈപ്പർ അൽ വഫയ്ക്കുള്ള ഉപഹാരം നാസർ നെസ്റ്റോ അംബാസഡറിൽനിന്ന് ഏറ്റുവാങ്ങി.
റിയാദിൽ ഇരുപത് വർഷത്തിലേറെയായി സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന അംഗസംഘടനകളിൽനിന്നുള്ള ആരീഫ് വൈശ്യം വീട്ടിൽ, കബീർ മജീദ്, അലി വാരിയത്ത്, ഹാഷിക് വലപ്പാട്, അസ്ലം പാലത്ത്, ഗഫൂർ കൊയിലാണ്ടി, ഷാജി മഠത്തിൽ, അഷ്റഫ് മുണ്ടയിൽ, യൂസഫ് പി.പി., അബ്ദുൽസലാം, അലക്സാണ്ടർ തങ്കച്ചൻ, മജീദ് മൈത്രി, ഗോപിനാഥ്, അറബ്‌കോ രാമചന്ദ്രൻ, സിദ്ധിക് തുവ്വൂർ, ജാഫർ കിളിയാനി, റഫീഖ് കൊച്ചിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പ്രോഗ്രാം കൺവീനർമാരായ കരീം കാനാമ്പുറം, വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പ്രശസ്ത ഗായകരായ സലീം കോടത്തൂർ, ഷെയ്ഖ അബ്ദുല്ല, സജീർ പട്ടുറുമാൽ, ഖത്തറിൽനിന്നെത്തിയ ഹിബ, ബദറുദ്ധീൻ ചാവക്കാട് എന്നിവരുടെ സംഗീതപരിപാടികളും റിയാദിലെ കലാകാരന്മാരുടെയും നൃത്തവിദ്യാലയങ്ങളുടെയും അവതരണങ്ങളും ആഘോഷത്തിന് നിറപ്പകിട്ടേകി.
ഫുഡ് ഫെസ്റ്റ് കൺവീനർ അലക്‌സ് കൊട്ടാരക്കരയുടെ നേതൃത്വത്തിൽ നടന്ന മെഗാ ഫുഡ് ഫെസ്റ്റ് മത്സരവും ശ്രദ്ധേയമായി. ഹാഷിഖ് വലപ്പാട്, സൈഫുറഹ്മാൻ കൊടുങ്ങല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കളറിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങളും സംഘടിപ്പിച്ചു.
വോളന്റിയർ ക്യാപ്റ്റൻ അഖിനാസ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ ഫോർക്കാ ടീമംഗങ്ങളായ സെയ്ദ് ജാഫർ തങ്ങൾ, ഫെർമിസ്, മനാഫ്, ഷാഹിർ, ഷിബു ഉസ്മാൻ, സലാം, നിസാർ പള്ളിക്കശേരി, മജീദ് മൈത്രി, നവാസ് നന്മ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
Content Highlights: saudi news
Published: 12 Oct 2026, 11:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented