To advertise here,

മക്ക: സൗദി കെഎംസിസി സെക്യൂരിറ്റി സ്‌കീമിന്റെയും മക്ക കെഎംസിസി സെക്യൂരിറ്റി സ്‌കീമിന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മക്കയില്‍ ആരംഭിച്ചു. മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍ സൗദിയിലെ പ്രവാസി മലയാളികളെ ചേര്‍ത്ത് പിടിച്ച ഏറ്റവും വലിയ സുരക്ഷ പദ്ധതിയാണ് കെഎംസിസി അവതരിപ്പിക്കുന്നത്

ഇതിനകം സുരക്ഷ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെടുന്ന സൗദി പ്രവാസികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് നല്‍കിയത്. മൂന്നു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപവരെ ലഭിക്കുന്ന മരണാനന്തര സഹായമാണ് സൗദി കെഎംസിസി സുരക്ഷ പദ്ധതിയിലൂടെ ലഭിക്കുന്നത്. മക്ക കെഎംസിസി സുരക്ഷ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസികള്‍ക്ക് നാലു ലക്ഷം രൂപയും വിവിധ ചികിത്സ സഹായങ്ങളായി ആയിരകണക്കിന് രൂപയും ലഭിക്കുന്നു. ഡിസംബര്‍ 15 വരെ മക്കയിലെ പ്രവാസികള്‍ക്ക് ഈ രണ്ട് പദ്ധതിയിലും അംഗമാകാം.

സെക്യൂരിറ്റി സ്‌കീമിന്റെയും പ്രചാരണ പ്രവര്‍ത്തന ഉദഘാടനത്തിനു നാസര്‍ കിന്‍സാറ, മുഹമ്മദ് മൗലവി, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, എംസി നാസര്‍ സക്കീര്‍ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, ഇസ്സുദ്ധീന്‍ ആലുക്കല്‍, സമീര്‍ കൊട്ടുകര എന്നിവര്‍ പങ്കെടുത്തു. മക്ക കെ എം സി സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും മുസ്തഫ മലയില്‍ നന്ദിയും പറഞ്ഞു.