അൽകോബാർ: സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ 2025 വർഷത്തിൽ അൽക്കോബാർ സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ ദഹ്‌റാൻ ഏരിയയിൽ അംഗമായിരിക്കെ മരണപ്പെട്ട

To advertise here,

കണ്ണനല്ലൂർ വടക്കേമുക്ക് ചെറുകുളത്ത് സിദ്ദീഖിന്റെ കുടുംബത്തിന് മരണാനന്തര ആനുകൂല്യം കൈമാറി.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ചെയർമാനായ കെഎംസിസി കേരള ട്രസ്റ്റിൽ നിന്നുള്ള മൂന്നുലക്ഷം രൂപയുടെ മരണാനന്തര ആനുകൂല്യം കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥ കൈമാറി.

സൗദി റഹിമ കെഎംസിസി പ്രസിഡണ്ട് മൻസൂർ മൈനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൊല്ലം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുൽഫിക്കർ സലാം മുഖ്യപ്രഭാഷണം നിർവഹിച്ചു.

നിസാർ കുണ്ടുമൺ സൗദി തത്ത്‌ലീസ് ഏരിയാ കെഎംസിസി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ശരീഫ് ചന്ദനത്തോപ്പ്, കുണ്ടറ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബദിഹുദ്ദീൻ, വൈസ് പ്രസിഡണ്ട് കണ്ണനല്ലൂർ ഫസലുദ്ദീൻ, തൃക്കോവിൽ വട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സുൽഫി, ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗായത്രി ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമുദ്ദീൻ, യുഡിഎഫ് കുണ്ടറ മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, നവാസ് പുത്തൻവീട് എന്നിവർ ആശംസകൾ നേർന്നു.