
ജിദ്ദ: മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഹൂത്തി മിലീഷ്യയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. ഹൂത്തികളുടെ നടപടികൾ യമൻ ജനതയുടെ ദുരിതം വർധിപ്പിക്കുകയും പ്രാദേശിക സമാധാനത്തിന് ഭീഷണിയാവുകയും ചെയ്യുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി.
യമൻ ജനതയ്ക്കും നിയമാനുസൃത സർക്കാരിനും സൗദിയുടെ പിന്തുണ തുടരുമെന്നും രാജ്യസുരക്ഷയും സമുദ്രഗതാഗതവും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിലെ വിഷയങ്ങളും മന്ത്രിസഭ വിലയിരുത്തി. ലെബനന് സൗദി നൽകുന്ന പിന്തുണയ്ക്ക് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തിയതായി അറിയിച്ചു.
കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾ സ്വീകരിച്ച സുരക്ഷാ നടപടികൾക്ക് സൗദി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും മേഖലയിലെ സൈനിക സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടാതെ, 2026-ലെ യു.എൻ. ഉന്നതതല രാഷ്ട്രീയ ഫോറത്തിൽ സൗദിയുടെ നേട്ടങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതിയും മന്ത്രിസഭ അഭിനന്ദിച്ചു.
വിദേശ നിക്ഷേപ ആകർഷണത്തിൽ ലോകത്ത് 13-ാം സ്ഥാനത്തെത്തിയ നേട്ടവും സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വിജയത്തിന്റെ തെളിവാണെന്ന് യോഗം വിലയിരുത്തി. മന്ത്രിസഭ നിരവധി അന്താരാഷ്ട്ര ധാരണാപത്രങ്ങൾക്കും ഭരണപരമായ തീരുമാനങ്ങൾക്കും അംഗീകാരം നൽകി.
Content Highlights: The Saudi Cabinet, chaired by King Salman bin Abdulaziz Al Saud in Jeddah, strongly rejected Houthi militia allegations, reaffirmed its unwavering support for the legitimate Yemeni government, and highlighted Saudi Arabia's rise to 13th globally in attracting foreign direct investment.
Published: 21 Jul 2026, 11:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented