ജിദ്ദ: ചൊവ്വാഴ്ച മുതൽ വെളിയാഴ്ചവരെ രാജ്യത്തിന്റെ പലഭാഗത്തും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആണ് മുന്നറിയിപ്പ് നൽകിയത്. എല്ലാവരോടും മുൻകരുതലുകൾ എടുക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും നീരൊഴുക്കും താഴ്‌വരകളും കൂടുന്ന പ്രദേശങ്ങൾ ഒഴിവാകാണാമെന്നും അവിടങ്ങളിൽ നീന്തരുത് എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ സൈറ്റുകളിലൂടെയും നൽകുന്ന ഔദ്യോഗീക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും കാരണമായേക്കും. പൊടിയും മണലും ഉയർത്തുന്ന കാറ്റുണ്ടായേക്കും. മക്ക, അൽ-കാമിൽ, അൽ-ജുമും, ബഹ്‌റ, റാബിഗ്, തായിഫ്, മെയ്‌സാൻ, അദം, അൽ-അർദിയത്ത്, ജിദ്ദ, ഖുലൈസ്, അൽ-ലിത്, അൽ-ഖുൻഫുദ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും.
തബൂക്ക്, മദീന, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, അൽ-ബഹ, അസിർ, ജസാൻ എന്നീ പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴയും, വെള്ളപ്പൊക്കം, ആലിപ്പഴം, പൊടിയും മണലും ഇളക്കിവിടുന്ന സജീവമായ കാറ്റ് എന്നിവയും ഉണ്ടാകുമെന്ന് അവർ സൂചിപ്പിച്ചു.
Content Highlights: Civil Defense issues rain & thunderstorm warnings for Saudi Arabia from Tuesday to Friday. T
Published: 25 Nov 2025, 12:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented