
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ശേഷം വടക്കന്‍ അതിര്‍ത്തി മേഖലയിലെ ജെദൈദത്തു അറാര്‍ തുറമുഖം വഴി ദൈവത്തിന്റെ അതിഥികളായെത്തിയ ഹാജിമാര്‍ തിരികെ അവരുടെ സ്വദേശങ്ങളിലേക്കു പോകുന്നത് തുടരുന്നു. തിരികെപോകുന്നവരുടെ നടപടിക്രമങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് വേഗത്തിലാക്കുന്നുണ്ട്. തീര്‍ഥാടകരുടെ നഗരം വിവിധ വാഹനങ്ങളിലെത്തിയ 5,500 സ്ത്രീ-പുരുഷ തീര്‍ഥാടകരെ സ്വീകരിച്ചു.
മനുഷ്യശക്തിയും സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ച് പാസ്പോര്‍ട്ട് പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ വിശുദ്ധ ഭൂമിയില്‍നിന്നും തീര്‍ഥാടകര്‍ തിരികെ പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പാസ്പോര്‍ട്ട് വകുപ്പ് വിഭാഗം സജ്ജമാണ്. തീര്‍ഥാടകരുടെ തിരികെപോക്ക് എളുപ്പമാക്കുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുന്നുണ്ട്.
അല്‍-ജൗഫ് മേഖലയിലെ അബു അജ്റാമിലെ പില്‍ഗ്രിംസ് സിറ്റി, ഹജ്ജ് നിര്‍വഹിച്ച ശേഷം അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്ന ഇറാഖി തീര്‍ഥാടകരെ സ്വീകരിച്ചു. ആരോഗ്യ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയാണ് തിരികെ പോകുന്ന ഹാജിമാരെ സ്വീകരിച്ചത്.
തീര്‍ത്ഥാടകരുടെ വാഹനവ്യൂഹം നഗരത്തിലെ യാത്രയിലെ ഇടത്താവളമായ അല്‍ജൗഫില്‍ ഇറങ്ങിയതുമുതല്‍ അല്‍-ജൗഫ് മേഖലയിലെ അമീറും മേഖലയിലെ ഹജ്ജ് ജനറല്‍ സൂപ്പര്‍വൈസറുമായ ഫൈസല്‍ ബിന്‍ നവാഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ മേല്‍നോട്ടത്തില്‍ വിവിധ സേവനങ്ങള്‍ നല്‍കി. വിവിധ വാഹനവ്യൂഹങ്ങളിലൂടെ എത്തിയ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ 5,500 തീര്‍ഥാടകരെ സ്വീകരിച്ചു ഭക്ഷണം, വെള്ളം, ആരോഗ്യ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും നല്‍കി. ഉപഹാരവും വിതരണം ചെയ്തു.
Content Highlights: Overland pilgrims continue to return to their homelands
Published: 24 Jun 2024, 12:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented