മക്ക: ആവശ്യമായ എല്ലാ സാങ്കേതിക, നിയന്ത്രണ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഹാജിമാർക്ക് സുരക്ഷിതമായും  സുഖകരവുമായ താമസത്തിനായുള്ള 3,149 ഹജ്ജ് ഔദ്യോഗിക കെട്ടിടങ്ങൾക്കാണ്  വിശുദ്ധ മക്ക മുനിസിപ്പാലിറ്റി ഈ വർഷത്തെ സജ്ജു സീസനുവേണ്ടി അംഗീകാരം നൽകിയിട്ടുള്ളത്. തീർത്ഥാടകരുടെ സുരക്ഷാ മുൻനിർത്തി ആവശ്യമായ എല്ലാ സാങ്കേതിക, നിയന്ത്രണ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളത്.

To advertise here,

മൊത്തം റൂമുകൾക്കു 7,635,086 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണുള്ളത്. 428,289 റെസിഡൻഷ്യൽ റൂമുകൾ ഉൾക്കൊള്ളുന്നതാണ് അനുമതിനൽകിയ താമസകെട്ടിടങ്ങൾ. വിവിധ കെട്ടിടങ്ങളിലായി 1,867,215 ൽ അധികം തീർത്ഥാടകർക്ക് താമസ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

കെട്ടിടങ്ങൾ താമസ യോഗ്യവും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുള്ളവയും ആണെന്ന് പരിശോദിച്ചു ഉറപ്പുവരുത്തിയിട്ടുണ്ട്. കെട്ടിടങ്ങളിൽ അടിയന്തിര ഘട്ടങ്ങളെ നേരിടാനുള്ള സംവിധാനങ്ങൾ, വൈദ്യുതിയുടെയും വെള്ളത്തിന്റെയും ലഭ്യത, ജനറേറ്റർ സംവിധാനം,  ലിഫ്റ്റുകളുടെ പ്രവർത്തന ക്ഷമത, അറ്റകുറ്റപ്പണികൾ, ജീവനക്കാരുടെ ഉറപ്പു  തുടങ്ങി എല്ലാ സൗകര്യങ്ങളും സജ്ജീകരങ്ങളും പരിശോദിച്ചു ഉറപ്പുവരുത്തിയിട്ടുണ്ട്.