മക്ക: ഗുരുതരമായ സെറിബ്രല്‍ രക്തസ്രാവം അനുഭവിച്ച യുഗാന്‍ഡന്‍ തീര്‍ഥാടകന്റെ ജീവന്‍ രക്ഷിക്കാന്‍  മക്കയിലെ വിശുദ്ധ പള്ളിയില്‍ നിലയുറപ്പിച്ച മൊബൈല്‍ സ്‌ട്രോക്ക് യൂണിറ്റ് മെഡിക്കല്‍ സംഘത്തിന് സാധിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

രക്തസ്രാവം മൂലം ഹറമിനുള്ളില്‍ തീര്‍ഥാടകന് ബോധം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക യൂണിറ്റില്‍ നിന്ന് യുഗാന്‍ഡന്‍ തീര്‍ഥാടകന് 16 മിനുട്ടിനുള്ളില്‍ ചികിത്സ ലഭിച്ചു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട 60 മൊബൈല്‍ സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാണ്. സാധാരണയെക്കാള്‍ ആറിലൊന്ന് സമയം കൊണ്ട് രോഗിയെ രക്ഷിക്കാനാകുമെന്ന് മക്ക ആരോഗ്യവിഭാഗം പറഞ്ഞു.

അടിയന്തര പരിചരണം നല്‍കിയ രോഗിയെ സമഗ്രമായ ചികിത്സയ്ക്കായി കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് മാറ്റി. രോഗി ചികിത്സയിലാണ്. ചികിത്സ പൂര്‍ത്തിയായാല്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു