മക്ക കെഎംസിസി ഹജ്ജ് വളണ്ടിയർ സംഗമം ഭക്തിനിർഭരമായി സമാപിച്ചു. ഈ വർഷത്തെ ഹജ്ജ് നാളിൽ ഹാജിമാർക്ക് സേവന പ്രവർത്തനം നടത്തിയവരുടെ സംഗമം ഹജ്ജ് സെൽ ക്യാപ്റ്റൻ മുസ്തഫ മുഞ്ഞക്കുളം ഉദ്ഘാടനം ചെയ്തു.
 
മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയർ സംഗമം സമർപ്പിത സേവകരുടെ സംഗമ വേദിയായി മാറുകയുണ്ടായി. ഹജ്ജ് കാലത്ത് ആത്മാർത്ഥമായി സേവനം നിർവഹിച്ച മുഴുവൻ വളണ്ടിയർമാരെയും ആദരിച്ച് കെഎംസിസി നടത്തിയ മഹാ സംഗമം അത്യന്തം ആത്മീയവും സ്നേഹഭരിതവുമായൊരു അനുഭവമായി മാറി.

നീണ്ട രണ്ട്‌ മാസക്കാലത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ടാണ് നടന്ന പരുപാടി മക്കയിലെ ഷാറാ അൽഹജ്ജിലുള്ള അസായിൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്.  നൂറുകണക്കിനാളുകൾ സ്നേഹ സംഗമത്തിൽ പങ്കെടുത്തു. കുരുന്നു കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. ഹജ്ജ് സേവന പ്രവർത്തനങ്ങളിൽ സജീവമായ മുഴവൻ വളണ്ടിയർമാരെയും മെഡലും മെമെന്റൊയും നൽകി ആദരിച്ചു.

സൗദി നാഷണൽ കെഎംസിസി പ്രസിഡന്റ്‌ കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. ഓർഗാനൈസിങ് മുസ്തഫ മലയിൽ പരിപാടി നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളായ നാസർ കിൻസാറ, എം സി നാസർ, ഹാരിസ് പെരുവള്ളൂർ,  ഇസ്സുദ്ധീൻ ആലുക്കൽ, മുഹമ്മദലി മൗലവി,  കുഞ്ഞാപ്പ പൂക്കോട്ടൂർ,  സിദ്ധീഖ് കൂട്ടിലങ്ങാടി,  ഷാഹിദ് പരേടത്ത്, സകീർ കാഞ്ഞങ്ങാട്, ഷമീർ കൊണ്ടോട്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രെട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും നാസർ ഉണ്ണിയാൽ നന്ദിയും പറഞ്ഞു.

To advertise here,