റിയാദ്: കേളി കലാസാംസ്കാരിക വേദി അല്‍ ഖര്‍ജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മിന - കേളി സോക്കര്‍ 2024 സീസണ് 2 ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19 ന് തുടക്കം കുറിക്കും.
എല്ലാ വ്യാഴാഴ്ചകളിലും രാത്രി 11.30 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ അല്‍ഖര്‍ജിലെ യമാമ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. മത്സരം ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കും.
ആദ്യ മത്സരത്തില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്സി റിയാദ് - ഫുട്ബോള്‍ ഫ്രണ്ട്സ് അല്‍ഖര്‍ജുമായി ഏറ്റുമുട്ടും. രാത്രി 11 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ കേളി കേന്ദ്ര പ്രസിഡന്റ് സെബിന് ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും. പതിനാല് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നോകൗട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരം നാല് ആഴ്ച നീണ്ടു നില്ക്കും. ഒരു ദിവസം നാല് മത്സരങ്ങള്‍ വീതമാണ് നടക്കുക. ഒക്ടോബര്‍ 10ന് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനിലെ റഫറി പാനല്‍ കളി നിയന്ത്രിക്കും. വിജയികള്‍ക്കുള്ള പ്രൈസ് മണി മിന മാര്‍ട്ട് അല്‍ഖര്‍ജും റണ്ണേഴ്സ് പ്രൈസ് മണി റൗള ഫാമിലി റസ്റ്റോറന്റും, വിന്നേഴ്സ്, റണ്ണേഴ്സ് കപ്പുകള്‍ മുംതാസ് റസ്റ്റോറന്റുമാണ് സ്പോണ്സര് ചെയ്തിരിക്കുന്നത്.
ചെയര്മാന് അബ്ദുല്‍ കലാം കണ്‍വീനര്‍ റാഷിദ് അലി ചെമ്മാട്, മുക്താര്‍, മന്‍സൂര്‍ ഉമ്മര്‍ എന്നീ വൈസ് ചെയര്മാന്മാര് അബ്ദുള്‍ സമദ്, വേണുഗോപാല്‍ എന്നിവര്‍ എന്നീ ജോയന്റ് കണ്‍വീനര്‍മാര്‍, സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ ജയന് പെരുനാട്, പബ്ലിസിറ്റി കണ്‍വീനര്‍ രാമകൃഷ്ണന് കൂവോട് എന്നിവരടങ്ങുന്ന 51 അംഗ സംഘാടകസമിതി മത്സരങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.
Content Highlights: Keli football tournament
Published: 18 Sept 2024, 04:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented