റിയാദ്: ഇരുപത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന അബ്ദുൾ നാസർ കുട്ടിക്ക് കേളി ബത്ഹ എരിയാ സെൻട്രൽ യൂണിറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് അംഗവും മുൻ പ്രവർത്തക സമിതി അംഗവുമായ നാസർ കുട്ടി റിയാദിലെ അബാന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.
ബത്ഹ സെൻട്രൽ യൂണിറ്റ് പ്രസിഡന്റും ഏരിയാ കമ്മിറ്റി അംഗവുമായ മനോജ് കിഴിശ്ശേരിയുടെ അധ്യക്ഷതയിൽ കേളി ഓഫീസിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രൻ കൂട്ടായി, കേളി കേന്ദ്രകമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണൻ, ബ്രാഞ്ച് അംഗങ്ങളായ കെ.പി. കൃഷ്ണൻ, മുജീബ് റഹ്മാൻ, ഫക്രുദീൻ, തങ്കച്ചൻ, സൗബീഷ്, ബാബു എന്നിവരും നിരവധി യൂണിറ്റംഗങ്ങളും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബത്ഹ ഏരിയയിലെ വിവിധ യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ബത്ഹ ഏരിയാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ ഹുസൈൻ പി.എ. യൂണിറ്റിനു വേണ്ടി ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന നാസർ കുട്ടി യാത്രയയപ്പ് ചടങ്ങിന് നന്ദിയും പറഞ്ഞു.
Content Highlights: Farewell to Abdul Nasar Kutti by Keli
Published: 28 Apr 2024, 11:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented