റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പ് മൂന്നാം വാരത്തിലേക്ക് കടന്നപ്പോൾ മൂന്ന് ആവേശകരമായ മത്സരങ്ങൾ അരങ്ങേറി. കുദു പ്രസന്റ്സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണർ അപ്പ് ട്രോഫിക്കുമായാണ് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടം.
സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും കെസിഎ ഗ്രൗണ്ടിൽ ഒരു മത്സരവുമാണ് മൂന്നാം വാരത്തിൽ നടന്നത്. ആദ്യ മത്സരത്തിൽ റിബൽസ് റിയാദ് 16 റൺസിന് എംസിസിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത റിബൽസ് റിയാദ് നാല് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എംസിസിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിബൽസ് റിയാദിന്റെ വിജയത്തിൽ മികച്ച പ്രകടനം നടത്തിയ മാലിക് മുനീർ മാൻ ഓഫ് ദ മാച്ചായി.
രണ്ടാം മത്സരത്തിൽ കൊക്കൻ ബാദ്ഷായുടെ ബാറ്റിങ് കരുത്തിനാണ് കെസിഎ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. നാല് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയ കൊക്കൻ ബാദ്ഷായ്ക്കെതിരെ ഡിഎഫ്സി റോക്ക്സ്റ്റാറിന് നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 32 റൺസിന്റെ വിജയമാണ് കൊക്കൻ ബാദ്ഷാ നേടിയത്. 106 റൺസുമായി തകർപ്പൻ ഇന്നിങ്സ് കളിച്ച ഇർഫാൻ മാൻ ഓഫ് ദ മാച്ചായി. ടൂർണമെന്റിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടവും ഇർഫാൻ സ്വന്തമാക്കി.
മൂന്നാം മത്സരത്തിൽ സ്മാഷസ് സിസി അതിവേഗം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഫ്രൈഡേ ഫൈറ്റേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്മാഷസ് സിസി 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് എട്ട് വിക്കറ്റിന്റെ വിജയം നേടി. മൻസൂർ മാൻ ഓഫ് ദ മാച്ചായി.
24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഇതുവരെ 20 ടീമുകൾ കളത്തിലിറങ്ങി. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയായ ശേഷം സെമി ഫൈനലും ഫൈനലും ഡിസംബറിൽ നടക്കും. സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ടൂർണമെന്റിൽ ഓരോ വാരവും ശക്തമായ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്.
കെസിഎ ഗ്രൗണ്ടിൽ നൗഷിഫ്, മൻസൂർ റോഷൻ എന്നിവരും ടെക്നോമാക് ഗ്രൗണ്ട് ഒന്നിൽ ചാക്കോയും വിഷ്ണു മുകേഷും, ടെക്നോമാക് ഗ്രൗണ്ട് രണ്ടിൽ നയ്മുദ്ദീനും കയ്‌സും അമ്പയർമാരായി മത്സരങ്ങൾ നിയന്ത്രിച്ചു. കേളി അസീസിയ ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, മലാസ് ഏരിയ വൈസ് പ്രസിഡന്റ് മുകുന്ദൻ, സൈബർവിങ് ജോയിന്റ് കൺവീനർ റാഷിഖ് എന്നിവർ മികച്ച കളിക്കാർക്കുള്ള മെമന്റോകൾ വിതരണം ചെയ്തു.
Content Highlights: Kedu-Keli Mega Cricket Tournament Season 2 Safa Makkah Cup enters its third week in Riyadh., Rebels Riyadh, Kokan Badshah, and Smashes CC secured impressive victories in the latest matches., Irfan scored the tournament's first century with 106 runs for Kokan Badshah., 24 teams are competing across 6 groups in this three-month-long tournament.
Published: 27 Sept 2026, 12:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented