ജിദ്ദ: ജിദ്ദ ഒഴുകൂർ പ്രവാസി കൂട്ടായ്മ പത്താം വാർഷികാഘോഷവും ഈദ് സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവാസികൾ പങ്കെടുത്ത ചടങ്ങ് വൈവിധ്യമാർന്ന കലാ-കായിക പരിപാടികളാൽ ശ്രദ്ധേയമായി.

To advertise here,

ജിദ്ദ മീഡിയ ഫോറം ട്രഷറർ സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിൽ വിദ്യാർഥികൾക്ക് കൃഷിയോടുള്ള അഭിരുചി വളർത്തുന്നതോടൊപ്പം ആധുനിക സാങ്കേതികവിദ്യകളായ എ.ഐ അടക്കമുള്ള കോഴ്സുകൾ കുട്ടികൾക്ക് നൽകാൻ മഹല്ല് കമ്മിറ്റികൾ മുൻകൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഒ പി കെ പ്രസിഡന്റ് പി.സി. നാണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീദ് കൈപ്പക്കഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരികളായ മുഹമ്മദ് പെരുമ്പിലായി, ഡോക്ടർ അനു കാവിൽ എന്നിവർ സംഘടനയുടെ പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ചെയർമാൻ ഹമീദ് യാമ്പു, അയൂബ് എം.സി, ജെഷീം കെ.സി, മൻസൂർ ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ആഘോഷത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ, വടംവലി മത്സരങ്ങൾക്ക് ഷൗക്കത്ത് ഞാറകോടൻ, ശമീൽ പൂന്തല, അലി ഞാറകോടൻ, തുടങ്ങിയവർ നേതൃത്വം നൽകി.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ശാഹുൽ പെരുമ്പിലായിയെ ചടങ്ങിൽ ആദരിച്ചു. ഗായകരായ സോഫിയ സുനിൽ, ശാഹുൽ, ആരിഫ് യാമ്പു എന്നിവരടക്കമുള്ള ഗായകർ അണിനിരന്ന ഗാനസന്ധ്യയും നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.