ജിദ്ദ: അറേബ്യൻ മണലാരണ്യത്തിൽ മലയാളിയുടെ കൈത്താങ്ങായി, കാരുണ്യത്തിന്റെ കുളിർ തെന്നലായി മാറിയ KMCC എന്ന പ്രസ്ഥാനത്തിന്റെ നാലക്ഷരത്തിന്റെ ആഴവും വ്യാപ്തിയും പുതുതലമുറയ്ക്ക് പകർന്നു നൽകാൻ ജിദ്ദ മലപ്പുറം ജില്ല KMCC സ്റ്റുഡൻസ് വിങ് ഒരുങ്ങുന്നു. മലപ്പുറം ജില്ലാ KMCC ഓഫീസിൽ ചേർന്ന സ്റ്റുഡൻസ് വിങ്ങിന്റെ ഹൃദ്യമായ സംഗമം, വെറുമൊരു മീറ്റിംഗിനപ്പുറം, നന്മയുടെ പുതിയ അധ്യായം എഴുതിച്ചേർക്കലായിരുന്നു.
സ്റ്റുഡൻസ് വിംഗിന്റെ ചുറുചുറുക്കുള്ള പ്രസിഡന്റ് അസീം നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗം, ജില്ലാ KMCC യുടെ അമരക്കാരൻ, പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. 'നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനവും നമ്മുടെ സമൂഹത്തിന്റെ സംസ്കാരവും പൈതൃകവും പിൻപറ്റുന്നതാകണം' എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്ന് മലപ്പുറം ജില്ലാ KMCC ജനറൽ സെക്രട്ടറി നാണി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
'KMCC എന്നത് കേവലം ഒരു സംഘടനയല്ല, അത് ഒരു വികാരമാണ്. പഠനം എന്നത് മാർക്ക് വാങ്ങാൻ മാത്രമുള്ളതല്ല, നല്ല മനുഷ്യനായി വളരാനുള്ളതാണ്. ഇന്ന് ജിദ്ദയിലെ ഓരോ മലയാളി വിദ്യാർത്ഥിയും നാളെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ എത്തിച്ചേരും. എവിടെ എത്തിയാലും, മറ്റുള്ളവന് താങ്ങായി നിൽക്കാൻ, ഒരു കൈ സഹായം നൽകാൻ നിങ്ങൾക്ക് കഴിയണം. അതാണ് KMCC നിങ്ങളിലൂടെ കാണുന്ന സ്വപ്നം.'
KMCC യുടെ ചരിത്രം മനസ്സിലാക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗമാവുക, പഠനത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരുക തുടങ്ങിയ പ്രചോദനകരമായ സന്ദേശങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി. യോഗത്തിന് വനിതാ വിംഗ് ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത്, സെക്രട്ടറി സൻഹ ബഷീർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ ശാക്തീകരണത്തിന് Students Wing വലിയ പങ്ക് വഹിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ഊർജ്ജസ്വലനായ സ്റ്റുഡൻസ് വിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് റഹീസ് പുലിക്കപ്പറമ്പിൽ സ്വാഗതവും, ട്രഷറർ മുഹമ്മദ് മിഷാൽ നന്ദിയും പറഞ്ഞു. ഹാഷിദ് റിദാൻ ടി കെ, ഷസാ ഫാത്വിമ, ഫാത്വിമ റിൻഷ സി പി, സൽഫ റോഷ്നി, നൗറിൻ തുവ്വൂർ, മുഹമ്മദ് ഷെസിൻ, ഷാസിയ, മുഹമ്മദ് ഇഷാൻ തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റിയിലെ ഒഴിവുകൾ നികത്തി.
Content Highlights: Jeddah Malappuram District KMCC Students Wing conducted an inspiring general meeting., Emphasized the importance of charity, social commitment, and community service among students., Leaders including Ismail Munduparamba and Naani Master delivered key speeches., New members were inducted to fill vacant positions in the committee.
Published: 19 Oct 2026, 12:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented