റിയാദിലെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്ക (ഫെഡറേഷന് ഓഫ് കേരളൈറ്റ് റീജിയണല്‍ അസോസിയേഷന്) പുതിയ 2025 ല്‍ നിലവില്‍ വന്ന ഭരണസമിതി വരുന്ന ആറുമാസകാലം കൊണ്ട് നടപ്പാക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായി ഭരണസമിതി അംഗങ്ങള്‍, എക്സിക്യുട്ടീവ് അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണം, നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്ന രാസലഹരി പോലെയുള്ള മാരക വിപത്തിനെതിരെയുള്ള ആറുമാസം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളോടെയുള്ള ലഹരി വിരുദ്ധക്യാമ്പയിന്, അംഗ സംഘടനകള്‍ മാറ്റുരക്കുന്ന മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സഹകരണത്തോടെ മെയ് 23 ന് നടക്കുന്ന ഫുഡ് ഫെസ്റ്റ്, സെപ്റ്റംബറില്‍ നടക്കുന്ന ഫോര്‍ക്ക മുന്‍ ചെയര്മാന് അന്തരിച്ച സത്താര്‍ കായംകുളത്തിന്റെ നാമധേയത്തില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരം, നോര്‍ക്ക സേവനം പ്രവാസികള്‍ക്ക് ഇടയില്‍ എത്തിക്കാന്‍ ഫോര്‍ക്ക് ഹെല്പ്ഡസ്ക്, തുടങ്ങി നിരവധി പരിപാടികളാണ് ഫോര്‍ക്ക ആസൂത്രണം ചെയ്തിട്ടുള്ളത്.
ഈ വരുന്ന മെയ് 23 ന് ഫോര്‍ക്കയുടെ നേതൃത്വത്തില്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന നാലാമത് ഫുഡ് ഫെസ്റ്റ് വൈകീട്ട് രണ്ടു മുതല്‍ വൈകീട്ട് ഏഴു മണിവരെ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും
ഫുഡ് ഫെസ്റ്റ് മത്സരത്തില്‍ നിബന്ധനകള്‍ പരിഗണിച്ച് ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തിന് അര്‍ഹരാകുന്ന സംഘടനക്ക് യഥാക്രമം ഒരു പവന് സ്വര്‍ണ്ണം, അര പവന് സ്വര്‍ണ്ണം, 1001 റിയാല്‍ എന്നീ ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ഒന്നാം സമ്മാനം അല്‍ മദീനയും രണ്ടാം സമ്മാനം സോനാ ജ്വല്ലറിയും മൂന്നാം സമ്മാനം കൊളംബസ് കിച്ചനുമാണ് നല്‍കുന്നത് കൂടാതെ പങ്കെടുക്കുന്ന എല്ലാ സംഘടനകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ആക്ടിംഗ് ചെയര്മാന് ജയന് കൊടുങ്ങല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം, മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, ട്രഷറര്‍ ജിബിന്‍ സമദ്, രക്ഷാധികാരി അലി ആലുവ, പ്രോഗ്രം കണ്‍വീനര്‍ വിനോദ് കൃഷ്ണ, വൈസ് ചെയര്മാന് സൈഫ് കൂട്ടുങ്ങള്‍, ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി എന്നിവര്‍ പങ്കെടുത്തു.
Content Highlights: food fest
Published: 21 May 2025, 02:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented