ദോഹ: ഖത്തറിലെ അറിയപ്പെടുന്ന ചിത്രകലാ അധ്യാപികയും ജിആർസിസി അധ്യക്ഷയുമായ രോഷ്നി കൃഷ്ണന്റെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. 100 ദിവസത്തെ ഡ്രോയിങ് ചാലഞ്ചിന്റെ ഭാഗമായി വരച്ച ചിത്രങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 25 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ഉദ്ഘോഷിക്കുന്ന ഓരോ ചിത്രവും സന്ദേശ പ്രധാനമായിരുന്നു.

To advertise here,

ബി റിംഗ് റോഡിലെ ഇന്ത്യൻ കോഫി ഹൗസ് താജ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഖത്തറിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രദർശനം സന്ദർശിച്ചു. മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പ്രദർശനം ഉദ്ഘാടനം ചെയ്തു.

ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ, ന്യൂ ഗുഡ് വിൽ കാർഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡന്റ് ബിന്ദു ലിൻസൺ, ഉപദേശക ബോർഡ് ചെയർപേഴ്സൺ മിനി ബെന്നി, ഫിൻഖ് പ്രസിഡന്റ് അമ്പു സെൽവി ധനപാലൻ, വർക്കിങ് പ്രസിഡന്റ് മേരി ജോസഫ്, ദ വേ കോർപറേറ്റ് സർവീസസ് സിഇഒ ഉവൈസ് ഉസ്മാൻ, റാഫി പാറക്കാട്ടിൽ, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരം, ഗായികയും കവയിത്രിയുമായ ഷെറിൻ പൊയ്ലി, സൈക്കോളജിസ്റ്റ് ആയിഷ സൈബൂൽ, സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് ചെറുവല്ലൂർ തുടങ്ങിയവർ പ്രദർശനം സന്ദർശിക്കുകയും ഉദ്യമത്തെ പ്രശംസിക്കുകയും ചെയ്തു. തുടർച്ചയായി രണ്ടാം വർഷമാണ് രോഷ്നി കൃഷ്ണൻ 100 ദിവസത്തെ ഡ്രോയിംഗ് ചാലഞ്ച് ഏറ്റെടുക്കുന്നത്.