ദോഹ:  ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളില്‍ ഒന്നായ 2022 ഫിഫ വേള്‍ഡ് കപ്പ് ട്രോഫിയ്ക്ക് സമീപം നിന്നുള്ള ഫോട്ടോയുമായി പുനലൂര്‍ ഐക്കരക്കോണം സ്വദേശികള്‍. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഡോ. എന്‍. പ്രഭിരാജും  കുടുംബവും, കമ്പനിയിലെ മറ്റ് ഡയറക്ടര്‍മാരും ജീവനക്കാരും കളി കാണാനായി ഖത്തറില്‍ എത്തിയപ്പോഴാണ് ഈ അവസരം ലഭിച്ചത്.  

To advertise here,

ഫുട്‌ബോള്‍ മത്സരം കാണാന്‍ നിരവധി മലയാളികള്‍ പോകാറുണ്ടെങ്കിലും വേള്‍ഡ് കപ്പ് ട്രോഫിയുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കാനുള്ള അസുലഭാവസരം ലഭിക്കുക എന്നത് അപൂര്‍വമാണ്. പോര്‍ച്ചുഗല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാന്‍ പോയപ്പോഴാണ് സ്വപ്ന സമാനമായ ഇത്തരമൊരു അനുഭവമുണ്ടായത്. സ്ഥാപനത്തിന്റെ ഒരു ഉപഭോക്താവ് മുഖേന കൈവന്ന ആ നിമിഷം അങ്ങേയറ്റം അഭിമാനവും ആവേശവും നിറഞ്ഞതായിരുന്നു എന്ന്  ഡോ. എന്‍. പ്രഭിരാജും സുഹൃത്തുക്കളും പറഞ്ഞു.