
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐഡി കാർഡുകളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും സംസ്ഥാന സർക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും ഖത്തറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്‌കീമിൽ അംഗമാക്കാനും ലക്ഷ്യം വച്ച് കൊണ്ട് പ്രവാസി വെൽഫെയറിന്റെ നോർക്കാ കാമ്പയിൻ ആരംഭിച്ചു. ആഗസ്ത് 20 വരെ നീണ്ടു നിൽക്കുന്ന കാമ്പയിൻ കാലയളവിൽ ആളുകൾക്ക് അംഗത്വമെടുക്കാനും സംശയ നിവാരണത്തിനുമായി എല്ലാ ദിവസവും വൈകീട്ട് 7 മണി മുതൽ 9.30 മണി വരെ നുഐജയിലുള്ള പ്രവാസി വെൽഫെയർ ഒഫീസിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ കാമ്പയിന്റെയും നോർക്ക ഹെല്പ് ഡസ്‌കിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് അനീസ് മാള അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ നോർക്ക കൺവീനർ ഷംസു വായേരി കാമ്പയിൻ വിശദീകരിച്ചു. ആക്ടിംഗ് ജാന്റൽ സെക്രട്ടറി മഖ്ബൂൽ അഹമ്മദ്, നടുമുറ്റം ജനറൽ സെക്രട്ടറി ഫാതിമ തസ്‌നീം, കൊല്ലം ജില്ലാ പ്രസിഡണ്ട് എച്ച് മൻസൂർ, തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി നിഷാസ് ഗുരുവായൂർ, വൈസ് പ്രസിഡണ്ട് ജ്യോതിവാസ്, നാജിയ സഹീർ തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights: Launch of the 2026 NORKA awareness campaign for Kerala expats in Qatar., Promotion of NORKA ID cards, state insurance, and welfare benefits., Special help desk operational daily from 7:00 PM to 9:30 PM at the Nuaija office., Campaign concludes on August 20, 2026., Focus on ICBF insurance scheme enrollment.
Published: 07 Aug 2026, 01:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented