ദോഹ: പുതിയ കാലത്തെ തൊഴിലന്വേഷണങ്ങള്‍ക്ക് സാങ്കേതിക വിദ്യകളിലുണ്ടായ വിപ്ലവകരമായ മാറ്റം എങ്ങനെ സഹായകരമായി മാറ്റാം എന്നതില്‍ കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിങ് കരിയര്‍ ശില്പശാല സംഘടിപ്പിച്ചു.

To advertise here,

സലത്ത ജദീദിലെ ക്യുകെഐസി ഹാളില്‍ നടന്ന കരിയര്‍ ട്യൂണിങ് ശില്പശാലക്ക് ഖത്തറിലെ പ്രമുഖ കരിയര്‍ ഗൈഡന്‍സ് റിസോര്‍സ് പേഴ്‌സണ്‍ ആയ സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കി. ഓരോ തൊഴിലിനും അനുയോജ്യമായ റെസ്യും എങ്ങനെ തയ്യാറാക്കാം എന്ന് തുടങ്ങി ജോലി അന്വേഷണത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകളും സാമൂഹിക മാധ്യമങ്ങളും എങ്ങെനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നതിലും കേള്‍വിക്കാരില്‍ കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ ശില്പശാലക്ക് സാധിച്ചു.

ക്യു.കെ.ഐ.സി. ജനറല്‍ സെക്രട്ടറി മുജീബ് റഹ്‌മാന്‍ മിശ്കാത്തി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സി.പി.ഷംസീര്‍, അബ്ദുല്‍ ഹകീം പിലാത്തറ, സ്വലാഹുദ്ധീന്‍ സ്വലാഹി, മുഹമ്മദ് ഫബില്‍, ഖാലിദ് കട്ടുപ്പാറ, സെലു അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു. ട്രെയിനര്‍ക്കുള്ള ഉപഹാരം ഉമര്‍ ഫൈസി സമ്മാനിച്ചു.