സലാല: സമസ്തയും മുസ്ലിം ലീഗും എക്കാലവും ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം സലാലയിലെത്തിയ തങ്ങൾക്ക് സലാല കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം. സലാല കെ.എം.സി.സി ഓഫീസിൽ വെച്ചായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
ഓരോ പ്രവാസിയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകങ്ങളായി മാറണമെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് പ്രസ്ഥാനം രാജ്യത്തെ ഭരണഘടനയിൽ അധിഷ്ഠിതമായി പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പോരാടുമ്പോൾ, കെ.എം.സി.സി അതിന്റെ പോഷക ഘടകം എന്ന നിലയിൽ പ്രവാസികൾക്ക് അത്താണിയായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദുൽ സലാം ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം അരീപ്ര അബ്ദുറഹ്‌മാൻ മുസ്ലിയാർ, അൻവർ ഫൈസി തിരൂർക്കാട്, ഹുസൈൻ കാച്ചിലോടി എന്നിവർ സംസാരിച്ചു.
മെഡിക്കൽ സ്‌കീം ചെയർമാൻ അബ്ദുൽ ഹമീദ് ഫൈസി, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ മഹ്‌മൂദ് ഹാജി എടച്ചേരി, കാസിം കോക്കൂർ, അബ്ബാസ് തോട്ടറ, ജാബിർ ഷെരീഫ്, ഷംസീർ കൊല്ലം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. റഷീദ് കൽപ്പറ്റ സ്വാഗതവും സൈഫുദ്ദീൻ അലിയമ്പത്ത് നന്ദിയും പറഞ്ഞു.
Published: 20 Nov 2026, 12:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented