ഡാലസ്: പ്രോസ്പെര്‍ മലയാളികള്‍ ക്രിസ്തുമസ് - പുതുവര്‍ഷം ആഘോഷിച്ചു. ഡാലസ് മെട്രോപൊളിറ്റനലില് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രോസ്പര്‍ സിറ്റി മലയാളി കൂട്ടായ്മ ഈ വര്‍ഷവും ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. ഡിസംബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് ആര്‍ട്ടിഷ്യ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തിയ ആഘോഷ പരിപാടിയില്‍ പ്രോസ്പെര്‍ സിറ്റിയിലെ ഭൂരിപക്ഷം മലയാളി കുടുംബങ്ങളും പങ്കെടുത്തു. ലീനസ് വര്‍ഗീസ് കണ്‍വീനറായി പ്രവര്‍ത്തിച്ച പ്രസ്തുത പരിപാടിയില്‍ ഗാനങ്ങള്‍, നൃത്തം തുടങ്ങിയ കലാപരിപാടികള്‍, കൂടാതെ കുട്ടികളുടെ പ്രത്യേക കലാവിരുന്നും ശ്രദ്ധേയമായി. സജി തൃക്കൊടിത്താനം ഏവര്‍ക്കും പുതുവര്‍ഷ ക്രിസ്മസ് സന്ദേശം നല്കി. ബിനോയ് ജോസ്, അഭിലാഷ് വലിയ വളപ്പില്‍, ശ്രീജിത്ത് മാണിക്കൊത്ത്, മുജീബ് ഷാജഹാന്, ജെറി അത്തോളി, വിജയ് ജയ ബാലന്, കിരണ്‍, ബിനീഷ്, സ്റ്റാന്‍സി എബ്രഹാം എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു നേതൃത്വം നല്കി. കലാപരിപാടികളുടെ കണ്‍വീനറായി ജിബിന്‍സ് ഇടുക്കി പ്രവര്‍ത്തിച്ചു. പങ്കെടുത്ത എല്ലാകുടുംബങ്ങള്‍ക്കും സാമൂവല്‍ പനവേലി നന്ദി പറഞ്ഞു.
Content Highlights: xmas new year celebration
Published: 05 Jan 2023, 04:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented