ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷന് ലീഗ് 'ജേര്‍ണി ടു ബെത്ലഹേം' എന്ന പേരില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷങ്ങള്‍ അവിസ്മരണീയമായി. ഓണ്‍ലൈനിലൂടെ നടത്തപ്പെട്ട ആഘോഷ പരിപാടികള്‍, രൂപത അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
സിസ്റ്റര്‍ അലീഷാ എസ്.വി.എം. ക്രിസ്തുമസ് സന്ദേശം നല്കി. മിഷന് ലീഗ് രൂപത ഡയറക്ടര്‍ ഫാ.ജോര്‍ജ് ദാനവേലില്‍, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍, സെക്രട്ടറി ടിസന് തോമസ് എന്നിവര്‍ സംസാരിച്ചു.
ന്യൂജേഴ്സി കാറ്ററേറ്റ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളി, നോര്‍ത്ത് കരോലിന ഷാര്‍ലെറ്റ് സെന്റ് മേരിസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളി, ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ പള്ളി, ടെക്സാസ് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ പള്ളി, ടെക്സാസ് ഹൂസ്റ്റണ്‍ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് സെന്റ് മേരിസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളി, ടെക്സാസ് പിയര്‍ലന്‍ഡ് സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളി, ന്യൂജേഴ്സി സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ പള്ളി എന്നിവങ്ങളില്‍ നിന്നും മിഷന് ലീഗ് അംഗങ്ങള്‍ ക്രിസ്തുമസ് കരോളുകളും ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിച്ചു.
വാര്‍ത്തയും ഫോട്ടോയും : സിജോയ് സിറിയക്
Content Highlights: xmas celebration
Published: 01 Jan 2024, 04:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented