വിയന്ന: മലയാളം ഭാഷയും ഭാരതീയ നൃത്തനൃത്യങ്ങളും മറ്റു കോഴ്സുകളും പഠിപ്പിക്കുന്ന അസോസിയേഷനായ കൈരളി നികേതനില്‍ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് വിപുലമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ആഘോഷത്തില്‍ സംഘടനയുടെ പ്രസിഡന്റ് എബി കുര്യന് സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ സഭ ഉള്‍പ്പെടെയുള്ള ഓര്‍ഡിനറിയാത്തിന്റെ (വിയന്ന അതിരൂപത ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം) വികാരി ജനറാള്‍ മോണ്‍. യൂറി കൊളാസ മുഖ്യാതിഥി ആയിരുന്നു.
വര്‍ഷങ്ങളായി കൈരളി നികേതന്‍ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച വികാരി ജനറാള്‍ കൈരളി നികേതന്റെ പുതിയ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സദസ്സുമായി പങ്കുവച്ചു.
കുട്ടികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ നൃത്താധ്യാപിക കുമുദിനി കൈന്തലിന്റെ നേതൃത്വത്തില്‍ ക്ലാസിക്കല്‍ നൃത്തം അവതരിപ്പിച്ചു. സീറോ മലബാര്‍ സമൂഹത്തിന്റെ പ്രതിനിധികളായി പങ്കെടുത്ത ഫാ.തോമസ് കൊച്ചുചിറ, ഫാ.ഡിന്റോ പ്ലാക്കല്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്കി. കുട്ടികളുടെ ക്രിസ്മസ് സ്കിറ്റും, കാരളും ഏറെ ശ്രദ്ധേയമായി. അധ്യാപകരെ ആദരിക്കുന്ന ചടങ്ങിന് ജെയ്സി തേനക്കര സെര്‍മാക്ക് നേതൃത്വം നല്കി. ക്രിസ്മസ് പാപ്പയായി എത്തിയ സെബാസ്റ്റ്യന്‍ കിണറ്റുകര കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.
ആഷ നിലവൂര്‍ അവതരണം നിര്‍വഹിച്ചു. ലിലി അരുണ്‍ നന്ദി പറഞ്ഞു. കൈരളിയുടെ ഭാരവാഹികളും, ടീച്ചര്‍മാരും, മാതാപിതാക്കളും ആഘോഷം അവിസ്മരണീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. 200 ലധികം പേര് പങ്കെടുത്ത സമ്മേളനം സ്നേഹവിരുന്നോടെ സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി
Content Highlights: xmas celebration
Published: 29 Dec 2023, 03:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented