വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പതാക കത്തിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. പതാകയെ അപമാനിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 'നിങ്ങള്‍ പതാക കത്തിച്ചാല്‍, നിങ്ങള്‍ക്ക് ഒരു വര്‍ഷം തടവ് ലഭിക്കും. അതില്‍ ഇളവുകളൊന്നും ഉണ്ടാകില്ല. ട്രംപ് പറഞ്ഞു.
എല്ലാ ഫ്‌ളാഗ് കത്തിക്കല്‍ സംഭവങ്ങളും അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും എക്‌സിക്യൂട്ടീവ് ഉത്തരവ് നീതിന്യായ വകുപ്പിന് നിര്‍ദേശം നല്‍കുന്നു.
പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്തിന്റെ പതാക കത്തിക്കുന്നത് അക്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്നും കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്നും ട്രംപ് വാദിച്ചു.
ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ മുമ്പ് കൊണ്ടുവന്ന എക്‌സിക്യൂട്ടീവ് ഉത്തരവുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു. ദേശീയ ഐക്യം സംരക്ഷിക്കുന്നതിനും അക്രമം തടയുന്നതിനും ഈ പുതിയ ഉത്തരവ് അനിവാര്യമാണെന്ന് ട്രംപ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Trump Bans Flag Burning, 1-Year Jail Term
Published: 27 Aug 2025, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented