മയാമി, ഫ്‌ളോറിഡ: മാനവികതയോടുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമായി തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തു കൊണ്ട് ഫോമാ ഭരണസമിതിയിലേക്ക് (2026-28) മത്സരിക്കുന്ന ടീം പ്രോമിസ് ചരിത്രം കുറിച്ചു. ലൈഫ് അലയന്‍സ് ഓര്‍ഗന്‍ റിക്കവറി ഏജന്‍സി (Life Alliance Organ Recovery Agency)വഴിയാണ് മരണാന്തരം അവയവങ്ങള്‍ നല്‍കാനുള്ള രേഖയില്‍ ഓരോ മത്സരാര്‍ത്ഥിയും ഒപ്പുവച്ചത്.
സേവനത്തോടുള്ള സമര്‍പ്പണം ഇലക്ഷന്‍ പ്രചാരണത്തിനും അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന സന്ദേശം നല്‍കിയ ഈ ചടങ്ങ് ഡേവിയിലെ ഗാന്ധിപ്രതിയുമക്കു മുന്നിലായിരുന്നുവെന്നതും ശ്രദ്ധേയമായി.
വിവിധ നഗരങ്ങളിലായി നടക്കുന്ന പ്രചാരണത്തിന് തുടക്കം കുറിച്ച് സ്ഥാനാര്‍ത്ഥികള്‍ ആദ്യം തന്നെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
വിശ്വസ്തത-സത്യസന്ധത-പ്രതിബദ്ധത-സുതാര്യത എന്നിവ മുഖമുദ്രയാക്കി സംഘടനയുടെ യശസ്സ് കാത്തുസൂക്ഷിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി മത്സരിക്കുന്ന മാത്യു വര്‍ഗീസ് നേതൃത്വം നല്‍കുന്ന ടീം പ്രോമിസിനു ആശംസ നേരാന്‍ നിരവധി പേരെത്തി.
മാത്യു വര്‍ഗീസ്-പ്രസിഡന്റ്, അനു സ്‌കറിയ-സെക്രട്ടറി, ബിനോയ് തോമസ്-ട്രഷറര്‍, ജോണ്‍സണ്‍ ജോസഫ്-വൈസ് പ്രസിഡന്റ്, രേഷ്മ രഞ്ജന്‍-ജോയിന്റ് സെക്രട്ടറി, ടിറ്റോ ജോണ്‍-ജോയിന്റ് ട്രഷറര്‍ എന്നിവരാണ് ടീം പ്രോമിസ് സ്ഥാനാര്‍ത്ഥികള്‍.
ഇലക്ഷന്‍ പ്രചാരണത്തിനുമപ്പുറത്തേക്ക് തങ്ങളുടെ സേവനരംഗം വ്യാപിപ്പിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി പ്രസിഡന്റ് സ്ഥാനാര്‍ഥി മാത്യു വര്‍ഗീസ് (ജോസ്) പറഞ്ഞു.
Content Highlights: Foma organ donation pledge
Published: 25 Nov 2025, 02:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented