ഹൂസ്റ്റണ്‍: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ടെക്‌സാസ് - ഒക്ലഹോമ റീജിയനിലെ 8 പാരീഷുകള്‍ പങ്കെടുക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് (IPSF), മെയ് 25 മുതല്‍ 27 വരെ ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളോടെ ആരംഭിക്കുന്നു. 

To advertise here,

17 കാറ്റഗറികളിലെ മറ്റു മത്സരങ്ങള്‍ 2024 ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ ഫോര്‍ട്ട് ബെന്‍ഡ് എപി സെന്ററില്‍ നടക്കുന്നതായിരിക്കും. ഈ കായിക മാമാങ്കത്തില്‍ 1700 ഓളം കായിക താരങ്ങളെയും 5000 കാണികളെയും പ്രതീക്ഷിക്കുന്നു. 

പരിപാടിയുടെ സ്‌പോണ്‍സേഴ്സ്: ഇവന്റ് സ്‌പോണ്‍സര്‍ :ജിബി പാറക്കല്‍, പിഎസ്ജി ഗ്രൂപ്പ് ആണ് മുഖ്യ സ്‌പോണ്‍സര്‍. കെംപ്ലാസ്‌ററ് Inc (ഗ്രാന്റ് സ്‌പോണ്‍സര്‍), ജെയിംസ് ഒലൂട്ട് നേതൃത്വം നല്‍കുന്ന ഹൂസ്റ്റണ്‍ മോര്‍ട്ടഗേജ് (പ്ലാറ്റിനം സ്‌പോണ്‍സര്‍), അനീഷ് സൈമണ്‍ നേതൃത്വം നല്‍കുന്ന ഫോര്‍സൈറ്റ് ഡെവലപ്പേഴ്‌സ് LLC (ഗോള്‍ഡ് സ്‌പോണ്‍സര്‍) എന്നിവരാണ് മറ്റ് സ്‌പോണ്‍സര്‍മാര്‍.

IPSF 2024 ന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ഇടവകയില്‍ ഫാമിലി നൈറ്റ് സംഘടിപ്പിച്ചു. ഫൊറോനാ വികാരി ഫാ.ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് പാറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ IPSF 2024 ലെ എല്ലാ സ്‌പോണ്‍സര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. 

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍