ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ചും നമ്മുടെ ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കിയ സംവരണവും സാമൂഹ്യനീതിയും പൗരന്മാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്‌മാന്‍ മാള ഉദ്ഘാടനം ചെയ്തു. നജീം കൊല്ലം, റശാദ് ഏഴര, അംജദ് കൊടുവള്ളി, ഷംസുദ്ദീന്‍ വാഴേരി, സഹല മലപ്പുറം, സുബ്ഹാന്‍, ഇജാസ് വടകര, സിറാജ് പാലേരി, മന്‍സൂര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.

To advertise here,